ഉത്ര വധം: കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങൾ

ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്.

News18 Malayalam | news18-malayalam
Updated: June 23, 2020, 10:17 AM IST
ഉത്ര വധം: കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങൾ
ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്.
  • Share this:
കൊല്ലം: അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങൾ പുറത്ത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ അപൂർവമായ വിധം ക്രിമിനൽ ബുദ്ധിക്ക് ഉടമയായ സൂരജ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യമാണ് പുറത്തുവന്നത്.

ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. അന്ന് വീട്ടുകാർ പകർത്തിയതാണ് ഈ ദൃശ്യം.

TRENDING:തലച്ചോറിന് പരിക്കേറ്റ് സംസാരശേഷി നഷ്ടമായി; രണ്ട് മാസത്തിന് ശേഷം യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ [NEWS]അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]
ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.


ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്.
First published: June 23, 2020, 10:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading