'കുപ്പി കൊണ്ടിട്ടത് പൊലീസ്, വിരലടയാളം പതിപ്പിച്ചു'; അന്വേഷണ സംഘത്തിനെതിരെ ഉത്ര കൊലക്കേസിലെ മുഖ്യപ്രതി

തെളിവെടുപ്പ് പൂർത്തിയാക്കി വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കരഞ്ഞു കൊണ്ട് സൂരജ് ആരോപണമുന്നയിച്ചത്.

News18 Malayalam | news18-malayalam
Updated: May 27, 2020, 2:59 PM IST
'കുപ്പി കൊണ്ടിട്ടത് പൊലീസ്, വിരലടയാളം പതിപ്പിച്ചു'; അന്വേഷണ സംഘത്തിനെതിരെ ഉത്ര കൊലക്കേസിലെ മുഖ്യപ്രതി
ഉത്ര കൊലക്കേസിൽ അറസ്റ്റിലായ സൂരജും സുരേഷും
  • Share this:
കൊല്ലം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സൂരജ്. ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുപ്പി പൊലീസ് തന്നെ കൊണ്ടിട്ടതാണെന്നും തന്റെ വിരലടയാളം അതിൽ പതിക്കുകയായിരുന്നെന്നും സൂരജ് ആരോപിച്ചു. അടൂരിലുള്ള സൂരജിന്റെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെതിരെ ആരോപണമുന്നയിച്ചത്.
You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

പൊലീസ് തന്നെ ഉപദ്രവിച്ചെന്നും കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സൂരജ് പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കരഞ്ഞു കൊണ്ട് സൂരജ് ആരോപണമുന്നയിച്ചത്.

ഇതിനിടെ തന്നെ കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛൻ തന്നെയാണെന്ന് സുരേഷിന്റെ മകന്‍ എസ്. സനല്‍ വെളിപ്പെടുത്തി. മരണം അറിഞ്ഞപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്നും പൊലീസിനെ അറിയിക്കാൻ അച്ഛനോട് പറഞ്ഞിരുന്നുവെന്നും സനൽ പ്രതികരിച്ചു.

"പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ല. രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴെ സംശയം തോന്നിയിരുന്നു. പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞതാണ്. എല്ലാം തലയിലാകുമെന്ന് പറഞ്ഞ് അച്ഛൻ ഒഴിഞ്ഞുമാറുകയായിരുന്നു." മകൻ പറഞ്ഞു.
First published: May 27, 2020, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading