കൊല്ലം: അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോൾ കേട്ടുകേൾവിയില്ലാത്ത കൊലപാതക രീതിയിൽ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് സൂരജിൻ്റെ വീട്ടിൽ വച്ചാണ്. അന്നു രാവിലെ തന്നെ 92 പവൻ സ്വർണം അടൂരിലെ ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഉത്രയുടെയും സൂരജിൻ്റെയും പേരിലായിരുന്നു ലോക്കർ. നൂറു പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാർ നൽകിയത്. ആദ്യം പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയവെ ഉത്രയുടെ അച്ഛൻ്റെ കൈയിൽ 24 പവൻ ഏൽപ്പിച്ച് സൂരജ് പണയം വയ്പ്പിച്ചു. കാർ വാങ്ങാനെന്നാണ് പറഞ്ഞിരുന്നത്. ഉത്രയെ സമ്മർദ്ദിലാക്കി വീട്ടുകാരിൽ നിന്ന് പല തവണ പണം വാങ്ങിയിരുന്നെന്നും മൊഴിയുണ്ട്. ഉത്രയുടെ സ്വർണം വിറ്റ പണത്തിൽ നിന്നാണ് പാമ്പുകളെ വാങ്ങിയതും. TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര് [NEWS]ഉത്രയെ കൊലപ്പെടുത്തിയ സൂരജ് അറസ്റ്റിൽ; വിചിത്രമായ കൊലപാതക ശൈലിയെന്ന് എസ്.പി [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS] സൂരജിന് മറ്റു ചില യുവതികളുമായി അടുപ്പമുണ്ടായിരുന്നെന്ന് കോൾ ലിസ്റ്റ് പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ഇയാൾ യൂട്യൂബിൽ കണ്ടത് പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഉത്രയ്ക്ക് സർപ്പദോഷമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം നടന്നു. പാമ്പാട്ടിൽ നിന്ന് ആദ്യം സൂരജ് പാമ്പിനെ വാങ്ങിയത് സ്വന്തം വീട്ടിൽ വച്ചാണ്. ഇത്തിക്കര പാലത്തിനടത്തുവച്ച് രണ്ടാമതും പാമ്പിനെ വാങ്ങി. പാമ്പിനെ എത്തിച്ചു നല്കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്.
മെയ് ഏഴിനാണ് ഉത്രയെ വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്കി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സൂരജാണ് പ്രതിയെന്ന് വ്യക്തമായി. കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പ് പിടുത്തക്കാരനില്‍ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ഉത്തരയെ കൊലപ്പെടുത്തിയത്. ആദ്യം വാങ്ങിയ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചു. മരണം സംഭവിച്ചില്ല. പിന്നീട് മൂര്‍ഖനെ വാങ്ങി. മെയ് ആറിന് ഉത്രയുടെ വീട്ടില്‍ പാമ്പുമായി എത്തി. ഏഴിന് രാത്രി പാമ്പിനെ ഉറക്കത്തിലായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് എറിഞ്ഞു. രണ്ട് തവണ മൂര്‍ഖന്‍ കടിച്ചു. ഉടന്‍ തന്നെ ഉത്ര മരണത്തിനു കീഴടങ്ങി. പാമ്പ് കടിക്കുന്നതും ഉത്ര മരിക്കുന്നതും സൂരജ് നോക്കിയിരുന്നു
പാമ്പ് പിടുത്തക്കാരന് സുരേഷും സൂരജും തമ്മിലുള്ള ബന്ധം സൈബര്‍ സെല്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാമ്പിനെ നല്‍കിയത് സുരേഷ് സമ്മതിച്ചെങ്കിലും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്യലില്‍ പിടിച്ചു നിന്നു. അവസാനം, തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. വന്യജീവി നിയമപ്രാകാരവും ഇരുവര്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.