അഞ്ചൽ: ഉത്രയുടെ കൊലപാതകത്തിൽ പ്രതി സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ഉത്രയുടെ സ്വർണം സൂരജ് എന്ത് ചെയ്തുവെന്ന് അറിയില്ലെന്നാണ് സുരേന്ദ്രൻ്റെ മൊഴി. പാമ്പാട്ടിയുമായുള്ള സൂരജിൻ്റെ സൗഹൃദത്തെ എതിർത്തിരുന്നുവെന്നും സുരേന്ദ്രൻ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് തനിക്കു മേൽ കടുത്ത സമ്മർദമുണ്ടെന്ന് സൂരജിന്റെ അച്ഛൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായാണ് വിവരം.
സൂരജിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നു. ഉത്രയുടെ സ്വർണം സൂരജ് എടുത്തുവെന്നാണ് ധാരണ. പക്ഷേ, എന്തു ചെയ്തുവെന്ന് സൂരജ് തന്നോട് പറഞ്ഞിട്ടില്ല. ഉത്രയുടെ വീട്ടിൽ നിന്ന് പല ഘട്ടങ്ങളിലായി തൻ്റെ കുടുംബം സഹായം വാങ്ങിയിരുന്നു. രേഖകൾ ഉള്ളതിനാൽ ഇത് നിഷേധിക്കാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഉത്രയോട് മകളോടെന്ന തരത്തിൽ സ്നേഹമായിരുന്നു. ഉത്രയെ കൊലപ്പെടുത്തിയതാണെങ്കിൽ കുറ്റവാളി ശിക്ഷ അർഹിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. അതേ സമയം, സൂരജിൻ്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്കു കൂടി നീട്ടി. സൂരജിൻ്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.