• HOME
  • »
  • NEWS
  • »
  • crime
  • »
  • ഉത്ര കൊലപാതകം; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

ഉത്ര കൊലപാതകം; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഉത്ര

ഉത്ര

  • Share this:
കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.

വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കേസിൽ അറസ്റ്റിലായ സൂരജിന്റെ പിതാവ് സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

സൂരജ്, പിതാവ് സുരേന്ദ്രൻ, പാമ്പുപിടിത്തക്കാരൻ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കേസിലെ നിർണായക തെളിവാണ് പത്തനംതിട്ട പറക്കോട്ടെ സൂരജിന്റെ വീട്ടിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണം. ഉത്രയെ ഒഴിവാക്കി സ്വത്ത് കൈക്കലാക്കുകയായിരുന്നു കൊലപാതക ലക്ഷ്യമെന്ന് സൂരജ്‌ നേരത്തെ കുറ്റസമ്മതവും നടത്തിയിരുന്നു.

You may also like:Online Class | സംസ്‌കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിച്ചത്; കർശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
[news]
'കൂടത്തായി കൊലപാതക പരമ്പര; ജോളിയും കൂട്ടാളികളും തലയൂരുമോ? വിചാരണ എട്ടിന് ആരംഭിക്കും [news]Online Class മരണത്തിന് ഉത്തരവാദി സർക്കാർ; വിദ്യാഭ്യാസ അവകാശ ലംഘനത്തിനെതിരെ പരാതി നൽകും: യുവമോർച്ച
[NEWS]


ഈ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വർണം ഒളിപ്പിച്ചത് സൂരജിന്റെ അമ്മ രേണുകക്ക് അറിയാമായിരുന്നുവെന്ന് സുരേന്ദ്രനും അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതും,  കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നതിനായാണ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത്.

സൂരജിനെയും കുടുംബത്തെയും പ്രത്യേകമായും, ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. മൊഴിയിലെ വൈരുധ്യങ്ങൾ കണ്ടെത്താനാണിത്. അതേസമയം കണ്ടെത്തിയ സ്വർണം ഉത്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഉത്രയുടെ അമ്മയും സഹോദരനും ആഭരണങ്ങൾ തിരിച്ചറിഞ്ഞു. വിവാഹ സമയത്തെ ആൽബവും സി ഡിയും പരിശോധിച്ചായിരുന്നു തിരച്ചറിയൽ.

പുനലൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

First published: