ഉത്ര കൊലക്കേസ് : സൂരജിൻ്റെ വീടിനു പിറകിൽ റബർ തോട്ടത്തിൽ കുഴിച്ചിട്ട സ്വർണം കണ്ടെടുത്തു

Uthra Murder | കൊലപാതകത്തിനു ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ചതിൻ്റെ പേരിൽ സൂരജിൻ്റെ സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും.

News18 Malayalam | news18-malayalam
Updated: June 1, 2020, 9:56 PM IST
ഉത്ര കൊലക്കേസ് : സൂരജിൻ്റെ വീടിനു പിറകിൽ റബർ തോട്ടത്തിൽ കുഴിച്ചിട്ട സ്വർണം കണ്ടെടുത്തു
സൂരജ്, ഉത്ര
  • Share this:
കൊല്ലം:  ഉത്ര കൊലക്കേസിൽ സുപ്രധാന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. സൂരജ് ലോക്കറിൽനിന്ന് മാറ്റിയ സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. വീടിനു പിറകിൽ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.  98 പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് നൽകിയത്. കണ്ടെത്തിയത് എത്ര പവനെന്ന് തിട്ടപ്പെടുത്തുകയാണ്. ക്രൈം ബ്രാഞ്ചും റവന്യൂ ഉദ്യോഗസ്ഥരുമാണ് സ്വർണം പരിശോധിക്കുന്നത്. അടൂരിലെ ലോക്കറിൽ പരിശോധന നടത്തിയ ശേഷമാണ് സ്വർണം കണ്ടെത്തിയത്. ലോക്കർ നിരവധി തവണ സൂരജ് തുറന്നതായി കണ്ടെത്തിയിരുന്നു.TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]ഒരുമിച്ച് താമസിക്കാത്ത ആളുമായുള്ള ശാരീരിക ബന്ധം നിയമവിരുദ്ധം: പുതിയ ലോക്ക് ഡൗൺ നിയമവുമായി യുകെ [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]
ഉത്ര കൊലക്കേസിൽ സൂരജിൻ്റെ വീട്ടുകാരെ പ്രതി ചേർക്കുന്നതിൻ്റെ നിയമ സാധുത പരിശോധിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ ആയുധമാക്കിയ കേസിൽ  കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം  നിയമോപദേശം തേടി മുന്നോട്ടു പോയാൽ മതിയെന്നാണ്  ഉന്നതതല   നിർദ്ദേശം. കൊലപാതകത്തെക്കുറിച്ച് തൻ്റെ വീട്ടുകാർക്കും ബോധ്യമുണ്ടായിരുന്നുവെന്ന പ്രതി സൂരജിൻ്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുന്നു.

അന്വേഷണം വഴിതിരിക്കാൻ തെറ്റായ മൊഴികൾ പ്രതി നൽകുന്നുവെന്ന സംശയം ദൂരീകരിക്കുന്നതിനാണ് വിശദ പരിശോധന. അതേ സമയം, കൊലപാതകത്തിനു ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ചതിൻ്റെ പേരിൽ സൂരജിൻ്റെ സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും.
First published: June 1, 2020, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading