നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഉത്ര കൊലക്കേസ്: സൂരജിൻ്റെ കുടുംബത്തിനെതിരായ കുരുക്ക് മുറുക്കി എസ്.പിയുടെ റിപ്പോർട്ട്

  ഉത്ര കൊലക്കേസ്: സൂരജിൻ്റെ കുടുംബത്തിനെതിരായ കുരുക്ക് മുറുക്കി എസ്.പിയുടെ റിപ്പോർട്ട്

  എസ്പിയുടെ റിപ്പോർട്ട് പ്രകാരം സൂരജിന്‍റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അറസ്റ്റും വൈകാതെ ഉണ്ടായേക്കും. 

  News18 Malayalam

  News18 Malayalam

  • Share this:
  കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കേരള വനിതാ കമ്മീഷന് പ്രാഥമിക അന്വേഷണ  റിപ്പോർട്ട്  കൈമാറി. ഉത്രയുടെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ തന്നെ ഇതേ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെ അറസ്റ്റു ചെയ്തിരുന്നു.

  എസ്പിയുടെ റിപ്പോർട്ട് പ്രകാരം സൂരജിന്‍റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അറസ്റ്റും വൈകാതെ ഉണ്ടായേക്കും.  സുരേന്ദ്രൻ സ്വർണം കുഴിച്ചിട്ടതിൽ രേണുകയ്ക്കും പങ്കുള്ള കാര്യം ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.

  കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വീട്ടുകൾക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. വനിതാ  കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിനാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്.പി.ക്ക്  കൈമാറാനാണ് തീരുമാനം.
  TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
  ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ  കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമയ ബന്ധിതമായി റിപ്പോർട്ട് നൽകിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ കമ്മീഷൻ അഭിനന്ദിച്ചു.

  കൊലപാതകവും സ്ത്രീധന ഗാർഹിക പീഢനവും ഒരു അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കുന്നതായിരിക്കും കേസിന് പിൻബലവും ഗുണകരവുമാവുകയെന്നുള്ളതു കൊണ്ടാണ് അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പിക്ക് കൈമാറുന്നതെന്ന് കമ്മീഷൻ അംഗം  ഡോ. ഷാഹിദാ കമാൽ പറഞ്ഞു.  First published:
  )}