ഡൽ‌ഹിയിൽ വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായി

ഗുഡ്ഗാവിലെ ഒരു ആക്രി ഡീലർക്കെതിരെയാണ് യുവതിയുടെ പരാതി.

news18
Updated: August 13, 2019, 10:58 AM IST
ഡൽ‌ഹിയിൽ വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 13, 2019, 10:58 AM IST
  • Share this:
ന്യൂഡൽഹി: ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ 31 കാരിയാണ് ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായത്. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലാണ് സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 10 ന് മൂന്ന് യുവാക്കൾ ചേർന്ന് തന്നെ മർദ്ദിച്ചവശയാക്കി കാറിനുള്ളിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

Also Read-വസ്ത്രങ്ങൾ വലിച്ചു കീറുമെന്ന് ഭീഷണി: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് പെൺകുട്ടി

ഗുഡ്ഗാവിലെ ഒരു സ്ക്രാപ്പ് ഡീലർക്കെതിരെയാണ് യുവതിയുടെ പരാതി. ആറുമാസമായി ഡൽഹിയിൽ താമസിക്കുന്ന യുവതിക്ക് 25 കാരനായ ഈ ഡീലറെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിചയത്തിന്റെ പേരിൽ ഫ്ലാറ്റിൽ വിളിച്ചു വരുത്തിയ ഇയാള്‍ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മർദ്ദിച്ചു. അവശയായ യുവതിയെ പീഡനത്തിനിരയാക്കി വഴിയിൽ തള്ളിയെന്നാണ് പരാതി.

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

First published: August 13, 2019, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading