നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യാജരേഖകളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ; സംഭവം നേപ്പാൾ അതിർത്തിയിൽ

  വ്യാജരേഖകളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ; സംഭവം നേപ്പാൾ അതിർത്തിയിൽ

  യുവതിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദാംശങ്ങൾ ഇന്റലിജൻസ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു

  Visa

  Visa

  • Share this:
   ന്യൂഡൽഹി: വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 34കാരി അറസ്റ്റിലായി. നേപ്പാൾ അതിർത്തിയിൽനിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള 34 കാരിയെ അറസ്റ്റ് ചെയ്തത്. മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചതാണ് ഇക്കാര്യം.

   വിസ പേപ്പറുകളും പാസ്‌പോർട്ടും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നർഗിജ്ഖോൺ ആപ്റ്റാമുറോഡോണ എന്ന യുവതിയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം സോനൗലി പ്രദേശത്താണ് സംഭവം. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് ഓഫീസർ രഘവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റുചെയ്തത്.
   TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
   യുവതിക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, വിദേശികളുടെ നിയമം തുടങ്ങിയവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദാംശങ്ങൾ ഇന്റലിജൻസ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
   First published:
   )}