• HOME
  • »
  • NEWS
  • »
  • crime
  • »
  • വടകര കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷനിലെ ഫയലുകളും ഹാർഡ് ഡിസ്ക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തു

വടകര കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷനിലെ ഫയലുകളും ഹാർഡ് ഡിസ്ക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തു

സി.സി. ടി വി ദൃശ്യങ്ങൾക്ക് പുറമെ സംഭവ ദിവസത്തെ മറ്റ് രേഖകൾ ഉൾപ്പെട്ട ഹാർഡ് ഡിസ്ക്ക് തുടങ്ങിയവയാണ് കണ്ണൂരിലെ ഫോറൻസിക്ക് ലാബിലേക്ക് കൊണ്ടുപോയത്

  • Share this:
    കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ സ്റ്റേഷനിലെ ബന്ധപ്പെട്ട ഫയലുകളും ഹാർഡ് ഡിസ്കുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇവ കണ്ണൂരിലെ ഫോറൻസിക്ക് ലാബിലയച്ച് പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയാണ് രേഖകൾ ശേഖരിച്ചത്.

    വാഹനാപകടവുമായി ബന്ധപ്പട്ട് സ്റ്റേഷനിൽ എത്തിച്ച് കസ്റ്റഡിയിലെടുത്തയാൾ പരിസരത്ത് വീണ് മരിച്ച സംഭവത്തിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. സി.സി. ടി വി ദൃശ്യങ്ങൾക്ക് പുറമെ സംഭവ ദിവസത്തെ മറ്റ് രേഖകൾ ഉൾപ്പെട്ട ഹാർഡ് ഡിസ്ക്ക് തുടങ്ങിയവയാണ് കണ്ണൂരിലെ ഫോറൻസിക്ക് ലാബിലേക്ക് കൊണ്ടുപോയത്. സൈബർ വിദഗ്ദൻ കൂടിയായ ഫോറൻസിക്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇന്നെത്തിയത്.

    സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ ഡി വൈ എസ് പി സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനിടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ മരിച്ച സജീവന്റെ പുറക് വശത്ത് ചുവന്ന അടയാളമുണ്ട്. കൈകളിൽ ചെറിയ പാടുകൾ കാണാനുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സസ്പെൻഷനിലുള്ള നാല് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നും ഹാജരായിട്ടില്ല. സ്ഥലം മാറ്റമുണ്ടായ 66 ഉദ്യോഗസ്ഥർക്ക് പകരം എത്തിയവർ ചാർജ്ജെടുത്ത് തുടങ്ങിയിട്ടുണ്ട്.

    കസ്റ്റഡി മരണം: വടകര പോലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി

    കസ്റ്റഡിയില്‍ എടുത്ത യുവാവ് (Custodial death)മരിച്ച സംഭവത്തില്‍ പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വടകര പോലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. നേരത്തേ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ കൂട്ട സ്ഥലംമാറ്റം.

    സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലംമാറ്റിയത്. മാനുഷിക ഉത്തരവാദിത്തം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌ഥലംമാറ്റം. സജീവനെ ആശുപത്രിയിൽ കൊണ്ടു പോയില്ല, ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്വം വേണമെന്നും സ്ഥലം മാറ്റ നടപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

    വടകര പൊലീസ് സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവരെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്.

    Also Read- വടകര കസ്റ്റഡി മരണം: മൂന്ന്‌ പൊലീസുകാർക്ക് സസ്‌പെൻഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

    വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ തർക്കമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം.
    Published by:Anuraj GR
    First published: