• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം പണവുമായി മുങ്ങി; വളാഞ്ചേരി സ്വദേശി അറസ്റ്റില്‍


Updated: September 14, 2018, 12:11 PM IST
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം പണവുമായി മുങ്ങി; വളാഞ്ചേരി സ്വദേശി അറസ്റ്റില്‍

Updated: September 14, 2018, 12:11 PM IST
മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗലുരുവിലെ മലയാളി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ വളാഞ്ചേരി സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. വളാഞ്ചേരി പാണ്ടുകശാല സ്വദേശി അജ്മല്‍ ബാബു ആണ് അറസ്റ്റിലായത്.

അജ്മല്‍ ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി പരിചയത്തിലായത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഇതിനിടെ അജ്മല്‍ ബംഗലുരുവിലെത്തുകയും വിവാഹവാഗ്ദനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. യുവതിയില്‍ നിന്ന് 1.07 ലക്ഷം രൂപ അജ്മല്‍ തട്ടിയെടുത്തതായും പറയുന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഇതറിഞ്ഞ അജ്മല്‍ പണവുമായി ബംഗലുരുവില്‍ നിന്നു കേരളത്തിലേക്കു മുങ്ങി.

നാട്ടിലെത്തിയ അജ്മല്‍ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും ഉറപ്പു നല്‍കി യുവതിയെ മലപ്പുറത്തെത്തിച്ചു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ യുവതിയെ അജ്മല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പരാതിയുമായി വളാഞ്ചേരി പൊലീസിനെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. പീഡനത്തിനും പണം തട്ടിയതിനും കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍