• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോര്‍ജിനെ രക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ആ 'വലിയ സഖാവ്' ആര്?


Updated: June 21, 2018, 4:54 PM IST
ജോര്‍ജിനെ രക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ആ 'വലിയ സഖാവ്' ആര്?

Updated: June 21, 2018, 4:54 PM IST
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലേക്കു നയിച്ച അറസ്റ്റിനു പിന്നില്‍ ചരടുവലി നടത്തിയ സി.പി.എം നേതാവ് ആരെന്ന ചോദ്യം വീണ്ടും സജീവമാകുന്നു.

ശ്രീജിത്ത് കൊലക്കേസ് കാര്യക്ഷമമായി അന്വേഷിച്ചാല്‍ 'വലിയ സഖാക്കള്‍' അറസ്റ്റിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ്, ആ സി.പി.എം നേതാവ് ആരെന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമായത്. വ്യാഴാഴ്ച ഹൈക്കോടതി മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ രംഗത്തെത്തിയത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി.

വീടാക്രമണത്തെ തുടര്‍ന്ന് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ് നിയമവിരുദ്ധമായി രൂപീകരിച്ച റൂറല്‍ ടാസ്‌ക് ഫോഴ്‌സ്(ആര്‍.ടി.എഫ്) കസ്റ്റഡിയില്‍ എടുത്തത്. സി.പി.എം പ്രവര്‍ത്തകനായ വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടി പ്രദേശിക നേതൃത്വം നല്‍കിയ പട്ടിക അനുസരിച്ചായിരുന്നു അറസ്റ്റെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ശ്രീജിത്തിന്റെ മരണത്തിനു പിന്നാലെ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡി കൊലക്കേസില്‍ പ്രതികളായെങ്കിലും പൊലീസിലെ ഗുണ്ടാ സംഘത്തെ തീറ്റിപ്പോറ്റുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്ന എ.വി ജോര്‍ജിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസില്‍ ഇടപെട്ട വലിയ സഖാവിന്റെ പേരും പ്രചരിച്ചത്. ജോര്‍ജിനെ പ്രതിപ്പട്ടികയില്‍പ്പെടുത്തിയാല്‍ ഈ സഖാവ് കുടുങ്ങുമെന്ന് വ്യക്തമായതോടൊണ് എസ്.പിയെ തൊടാതെ അന്വേഷണം അവസാനിപ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ സഖാവുമായി എസ്.പി ഫോണ്‍ സംഭാഷണം നടത്തിയതിന് തെളിവ് ലഭിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഏറെ പ്രതിഷേധമുയര്‍ന്നിട്ടും ജോര്‍ജിനെതിരെ നടപടിയുണ്ടാകാതിരുന്നത്. ആരോപണങ്ങള്‍ ശക്തമാകുകയും കോടതി ഇടപെടല്‍ ഉറപ്പാകുകയും ചെയ്ത സാഹചര്യത്തില്‍ ജോര്‍ജിനെ പ്രതിയാക്കേണ്ടെന്നു കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നല്‍കി. ഇതിനു പിന്നാലെയാണ് ജോര്‍ജിനെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനു പിന്നാലെ ഹൈക്കോടതി പരാമര്‍ശം കൂടി വന്നത് സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്നതാണ്. വലിയ സഖാവിലേക്ക് അന്വേഷണമെത്താതെ എസ്.ഐ വരെയുള്ളവരില്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനും ഇതു തിരിച്ചടിയാകും.
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626