• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൈക്കൂലിയെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എ.വി ജോര്‍ജ് അനങ്ങിയില്ല; ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത് രാഹുല്‍ ആര്‍ നായര്‍ ചുമതലേറ്റശേഷം


Updated: May 12, 2018, 8:31 PM IST
കൈക്കൂലിയെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എ.വി ജോര്‍ജ് അനങ്ങിയില്ല; ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത് രാഹുല്‍ ആര്‍ നായര്‍ ചുമതലേറ്റശേഷം

Updated: May 12, 2018, 8:31 PM IST
കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിനു പിന്നാലെ കൈക്കൂലി ആരോപണവും പുറത്തുവന്നത് പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

പൊലീസ് സേനയെ ഒന്നാകെ നാണക്കേടിലാക്കിയ കൈക്കൂലി ആരോപണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പൊലീസിന്‍രെ നില കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുകയാണ്. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന വിവരം ഉന്നതഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും മറച്ചുവച്ചെന്ന ഗുരുതര ആരോപണമാണ് മുന്‍എസ്.പി ഉള്‍പ്പെടെയുള്ള പൊലീസുകാരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് സി.ഐയും പൊലീസുകാരും കൈക്കൂലി വാങ്ങിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ല. എവി ജോര്‍ജിനെ മാറ്റി റൂറല്‍ എസ്.പിയായി രാഹുല്‍ ആര്‍. നായര്‍ സ്ഥനമേറ്റതിനു ശേഷമാണ് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിനു ശേഷം കൈക്കൂലി നല്‍കിയ പണം മടക്കി നല്‍കി വിവാദം ഒഴിവാക്കാനും പൊലീസുകാര്‍ ശ്രമിച്ചു. ശ്രീജിത്തിന്റെ ബന്ധുവിന്റെ അഭിഭാഷകന്‍ ഇടപെട്ടതിനേത്തുടര്‍ന്നാണു കൈക്കൂലിപ്പണം തിരികെനല്‍കാന്‍ തയാറായത്. പണം മടക്കിനല്‍കിയില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. പൊലീസുകാര്‍ക്കെതിരെ അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് പണം മടക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്.

വീടാക്രമണത്തെ തുടര്‍ന്ന് ദേവസ്വംപാടത്തെ വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് സി.പി.എം പ്രദേശിക നേതൃത്വം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ എസ്.പിയുടെ കടുവാ സംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍നിന്ന് ഒഴിവാക്കാനും കസ്റ്റഡി മര്‍ദ്ദനത്തില്‍ പരുക്കേറ്റ ശ്രീജിത്തിന് ചികിത്സ നല്‍കാനുമാണ് ശ്രീജിത്തിന്റെ ഭാര്യാപിതാവില്‍നിന്നു വരാപ്പുഴ സ്റ്റേഷനിലെ ഡ്രൈവര്‍ പ്രദീപ് 25,000 രൂപ കൈക്കൂലി ചോദിച്ചത്. ആദ്യഗഡുവായി 15,000 രൂപ നല്‍കിയെങ്കിലും ഇതിനിടെ ശ്രീജിത്ത് മരിച്ചിരുന്നു.
Loading...
കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരേ കേസ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ശ്രീജിത്തിന്റെ ഭാര്യാ പിതാവ് അഭിഭാഷകനെ സമീപിച്ചത്. ഇതിനിടെ കൈക്കൂലി നല്‍കിയ വിവരവും അഭിഭാഷകനോടു വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് അഭിഭാഷകന്‍ പൊലീസുകാരെ വിരട്ടിയതും പണം മടക്കി വാങ്ങിയതും. ഏപ്രില്‍ 27-നാണ് പണം മടക്കി നല്‍കിയത്.

പറവൂര്‍ സ്വദേശിയായ ഷിജു മുഖേന, ഓട്ടോറിക്ഷാ ഡ്രൈവര്‍ ബിജുവായിരുന്നു കൈക്കൂലിക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. കൈക്കൂലി സംഭവത്തേക്കുറിച്ച് റൂറല്‍ എസ്.പി എ.വി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. രാഹുല്‍ ആര്‍. നായര്‍ ചുമതലയേറ്റതിനു ശേഷം സംഭവം സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത്.

 
First published: May 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍