• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കസ്റ്റഡി മരണത്തില്‍ എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു; പ്രതിയാക്കില്ലെന്നു സൂചന


Updated: May 4, 2018, 9:53 PM IST
കസ്റ്റഡി മരണത്തില്‍ എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു; പ്രതിയാക്കില്ലെന്നു സൂചന

Updated: May 4, 2018, 9:53 PM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലവു മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ സി.ഐ ക്രിസ്പിന്‍ സാം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി ജോര്‍ജിനെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ക്രിസ്പിന്‍ സാമിന്റെ മൊഴി. ഇതേത്തുടര്‍ന്നാണ് വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി എ.വി ജോര്‍ജിനെ രണ്ടു ദിവസം മുന്‍പ് അന്വേഷണസംഘം ചോദ്യം ചെയ്തത്. അതേസമയം എ.വി ജോര്‍ജിനെ അറസ്റ്റു ചെയ്യാനോ കേസില്‍ പ്രതിയാക്കാനോ സാധ്യതയില്ലെന്നാണ് സൂചന.

എസ്.പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്നു പൊലീസുകാരാണ് കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആര്‍.ടി.എഫിന്റെ നടപടി. എസ്.പിയുടെ നടപടി വകുപ്പുതലത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രത്യേക ഉത്തരവില്ലാത്ത ടൈഗര്‍ ഫോഴ്സ് രൂപീകരിച്ച് ചില പ്രത്യേക ജോലികള്‍ക്ക് നിയോഗിച്ചു. എന്നാല്‍ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിചേര്‍ത്തേക്കില്ല. വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തേക്കുമെന്നാണ് വിവരം. ആലുവ ഡി.വൈ.എസ്.പി പ്രഭുല്ല ചന്ദ്രനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

അതേസമയം എ.വി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉന്നതരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണസംഘം ശ്രമിക്കുന്നതെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാണ് മുന്‍ എസ്.പിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ കോടതിയിലെ വാദത്തിന് ഈ നീക്കം ശക്തി പകരുമെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍