• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആര്‍.ടി.എഫും എസ്.ഐയും ആശുപത്രിയിലെത്തിച്ച പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി കൂട്ടുപ്രതികള്‍


Updated: April 25, 2018, 12:28 AM IST
ആര്‍.ടി.എഫും എസ്.ഐയും ആശുപത്രിയിലെത്തിച്ച പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി കൂട്ടുപ്രതികള്‍

Updated: April 25, 2018, 12:28 AM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ശ്രീജിത്തിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തവര്‍.

ശ്രീജിത്തിനെ വരാപ്പുഴ എസ്.ഐ ദീപക് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്നാണ് ഇവരുടെ ആരോപണം. ദീപക് ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി. വേദന കൊണ്ട് നിലവിളിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. വേദനകൊണ്ട് നിലത്തുകിടന്ന ശ്രീജിത്തിനെ എസ്.ഐ അടിവയറുനോക്കി വീണ്ടും ചവിട്ടി.

ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ആല്‍പം മദ്യം കഴിച്ച് വീട്ടില്‍ കിടന്നുറങ്ങിയ തങ്ങളെ ആര്‍.ടി.എഫ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട് ആക്രമണ കേസില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വിനു, സുധി, സജിത്ത്, ശരത് എന്നിവരാണ് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാപ്പുഴയിലെ മര്‍ദ്ദനം വിവരിച്ചെത്തിയത്. ശ്രീജിത്തിന്റെ വീട്ടില്‍ വച്ചാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചത്.

ശനിയാഴ്ച ഉച്ച മുതല്‍ രാത്രി വരെയാണ് തങ്ങളില്‍ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ആര്‍.ടി.എഫുകാരും സ്റ്റേഷനില്‍ വച്ച് എസ്.ഐയും ശനിയാഴ്ച രാത്രി ആശുപത്രിയിലേക്കു കൊണ്ടു പോയ പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയവഴിക്കും മര്‍ദ്ദിച്ചിട്ടുണ്ട്. അവര്‍ ആരാണെന്ന് കണ്ടെത്തണം. നിലവിലെ അറസ്റ്റിലായ നാലു പൊലീസുകാരില്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ശ്രീജിത്ത് ഒഴികെ മറ്റുള്ളവരെയെല്ലാം എസ്.ഐ മാത്രമാണ് തല്ലിയത്. കൈപിന്നിലേക്ക് വിലങ്ങ് വച്ചുകെട്ടി ബഞ്ചില്‍ കിടത്തി പുറത്ത് കൈമുട്ടുകൊണ്ട് ഇടിച്ചു. കാലുകൊണ്ട് വയറ്റില്‍ ഇടിച്ചു. ശനിയാഴ്ച വൈകിട്ട് വരെ എന്തിനാണ് തങ്ങളെ പിടിച്ചുകൊണ്ടുപോയതെന്ന് പൊലീസുകാര്‍ പറഞ്ഞിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
Loading...
ശ്രീജീത്തിനെ എസ്.ഐ മര്‍ദ്ദിച്ചെന്ന് വിനു വ്യക്തമാക്കി.മെഡിക്കല്‍ എടുത്ത സമയത്ത് ശ്രീജിത്തിനെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി. വയറുവേദനയുണ്ടെന്നു ശ്രീജിത്ത് ആദ്യം മുതലെ പറഞ്ഞിരുന്നെങ്കിലും രാത്രി വരെ ഭക്ഷണം തന്നില്ല. വെള്ളിയാഴ്ച രാത്രി എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വിനു പറഞ്ഞു. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം.

ആശുപത്രിയില്‍ കൊണ്ടുപോയ പൊലീസുകാര്‍ മര്‍ദ്ദിച്ചു, അതിന് ശേഷമാണ് മുഖത്ത് പാടുകള്‍ കണ്ടത്. ചോദിച്ചപ്പോള്‍ ഓക്സിജന്‍ മാസ്‌ക് വച്ചതിന്റെ പാടായിരിക്കുമെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണമെന്നും വിനു പറഞ്ഞു.
First published: April 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍