• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കസ്റ്റഡി മരണത്തില്‍ സി.ഐ കസ്റ്റഡിയില്‍: അറസ്റ്റ് ഇന്നുണ്ടായേക്കും


Updated: May 1, 2018, 10:54 PM IST
കസ്റ്റഡി മരണത്തില്‍ സി.ഐ കസ്റ്റഡിയില്‍: അറസ്റ്റ് ഇന്നുണ്ടായേക്കും

Updated: May 1, 2018, 10:54 PM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

ക്രിസ്പിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിശദമായ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നു തന്നെ സി.ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ആലുവ പൊലീസ് ക്ലബ്ബില്‍ ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സി.ഐയെ ചോദ്യം ചെയ്യുന്നത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കൊപ്പെ ക്രിസ്പിന്‍ ഇല്ലായിരുന്നെങ്കിലും കസ്റ്റഡിയില്‍ എടുത്തതു സംബന്ധിച്ച രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് കേസില്‍ പ്രതിചേര്‍ക്കുന്നത്.

ലോക്കപ്പ് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാല്‍ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്തില്ല്. എന്നാല്‍ അന്യായ തടങ്കല്‍, രേഖകളില്‍ കൃത്രിമം കാട്ടല്‍ എന്നീ കുറ്റങ്ങളാകും സി.ഐക്കു മേല്‍ ചുമത്തുക. നിലവില്‍ ക്രിസ്പിന്‍ സാം സസ്‌പെന്‍ഷനിലാണ്.
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍