തിരുവനന്തപുരം: വര്‍ക്കല ബിവറേജസ് ഔട്ട്ലറ്റ് കുത്തി തുറന്ന് മോഷണം. ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. 50340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണം പോയിട്ടുള്ളത്. ഇന്ന് പുലർച്ചെ ഒന്നരയോടെ സംഭവം.
ഔട്ലെറ്റ് മാനേജർ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ, മുന്തിയ ഇനം വിദേശനിർമ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്. ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ഷെല്‍ഫ് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഫീസ് ഫയലുകളും മറ്റും വലിച്ചുവരി ഇട്ട നിലയിൽ ആയിരുന്നു. ഔട്ട്ലറ്റ് ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിൽ ആയാണ് ഇവർ 31 കുപ്പി മദ്യവും കടത്തിയത്.
ബിവറേജ് ഔട്ട്ലറ്റ് ന്റെ ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. അത്കൊണ്ട് തന്നെ ബിവറേജസ് CCTV യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ CCTV പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്ലറ്റിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
മോഷണം നടന്നതിനാല്‍ ഇന്ന് ഔട്ട്ലറ്റ് പ്രവര്‍ത്തിച്ചില്ല. രാവിലെ തന്നെ മോഷണം നടന്ന വിവരം ബീവറേജസ് ജീവനക്കാർ അറിഞ്ഞിരുന്നുവെങ്കിലും മദ്യക്കുപ്പികൾ മോഷണം പോയിട്ടില്ല എന്ന നിഗമനത്തിലായിരുന്നു. വൈകുന്നേരത്തോടെ സ്റ്റോക്ക് പരിശോധന പൂർത്തിയാക്കിയപ്പോഴാണ് മോഷണത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസ് അന്വേഷണം ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.