ആന്ധ്രാപ്രദേശില്‍ (Andrapradesh) സ്വകാര്യ വേദിക് സ്കൂൾ (Private vedic school) നടത്തുന്ന ദമ്പതികളുടെ പീഡനത്തെ തുടർന്ന് 13കാരന് കൊല്ലപ്പെട്ടു. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോള്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഇടപെട്ടതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
കുര്ണൂലിനടുത്തുള്ള എടുരൂര്‍ ഗ്രാമനിവാസികളായ മഹേഷിന്റെയും സുവര്‍ണയുടെയും മകനാണ് കൊല്ലപ്പെട്ട മധുകുമാര്‍ ശര്‍മ്മ. ശ്രീശൈലം മണ്ഡലത്തിലെ സുന്നിപെന്റയില്‍ രാമശര്മ്മയും ശിരിഷയും നടത്തുന്ന സ്വകാര്യ വേദിക് സ്കൂളിലാണ് മധുകുമാര്‍ പഠിച്ചിരുന്നത്. എന്നാല്‍, പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ കൊണ്ട് പാചകം ഉള്‍പ്പെടെയുള്ള വീട്ടിലെ എല്ലാ ജോലികളും ദമ്പതികള്‍ ചെയ്യിപ്പിച്ചിരുന്നു. അവര്‍ പറയുന്നത് കേള്‍ക്കാതെ വന്നതോടെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി
മാത്രമല്ല, മധുകുമാറിന്റെ ദേഹത്ത് ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് പരിക്കേല്‍പ്പിക്കുകയും ഇരുട്ടുമുറിയിലിട്ട് പൂട്ടുകയും ചെയ്തിരുന്നു. മധുകുമാര്‍ മരിച്ച് ആറ് ദിവസത്തിന് ശേഷമാണ് പ്രതികൾ മുറി തുറന്നത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ശ്രീശൈലം II ടൗണ്‍ പോലീസ് 2020 ജൂലൈ 7 ന് സംശയാസ്പദമായ മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് കേസില്‍ യാതൊരു അന്വേഷണവും നടന്നില്ല.
അതിനിടെ, അടുത്തിടെ ശ്രീശൈലം II ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ആത്മകൂര്‍ ഡിഎസ്പി ശ്രുതി, മധുകുമാറിന്റെ പിതാവ് നല്കിയ പരാതിയും (complaint) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും (postmortom report) തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസിന്റെ പുനരന്വേഷണത്തിന് ഉത്തരവിടുകയും നന്ദികോട്കൂര് സിഐ സുധാകര്‍ റെഡ്ഡിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു.
Also read : യുവതിയുടെ ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; ഫോട്ടോഗ്രാഫർക്കെതിരെ പരാതിയുമായി കുടുംബംഅന്വേഷണത്തില് 13- കാരനായ വേദ വിദ്യാര്‍ത്ഥി മധുകുമാര്‍ ശര്‍മ്മ കൊല്ലപ്പെട്ടത് സ്വകാര്യ വേദിക് സ്കൂൾ നടത്തുന്ന രാമ ശര്‍മ്മയുടെയും ശിരിഷയുടെയും ശാരീരിക പീഡനത്തെ തുടര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തുകയായിരുന്നു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.
സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഡല്‍ഹി മീററ്റ് എക്സ്പ്രസ്വേക്ക് സമീപത്ത് വെച്ചായിരുന്നു 16 കാരന് തന്റെ സുഹൃത്തിനെ പൊട്ടിയ ചില്ല് കുപ്പി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയതിനു ശേഷം വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
Also read : വീട്ടില്‍ അതിക്രമിച്ചു കയറി പ്രാവിനെ കൊന്ന കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി പറന്നുചോദ്യം ചെയ്യലില്‍ തനിക്ക് പഠിക്കാന്‍ ഇഷ്ടമില്ലെന്നും സ്കൂളില്‍ പോകുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ഗാസിയാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് (എസ്പി) ഇരാജ് രാജ് പറഞ്ഞിരുന്നു.
'' അവന് പഠനം നിര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ അതിനു വഴങ്ങിയില്ല. തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്താനും ജയിലില്‍ പോകാനും തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി'' രാജ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.