• HOME
  • »
  • NEWS
  • »
  • crime
  • »
  • Vandalised | സി.പി.എം. നടപടി നേരിട്ട നേതാവിന്റെ കൃഷിയിടം നശിപ്പിച്ച നിലയിൽ

Vandalised | സി.പി.എം. നടപടി നേരിട്ട നേതാവിന്റെ കൃഷിയിടം നശിപ്പിച്ച നിലയിൽ

ആലപ്പടമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കെ.എം. ബാലകേശവൻ നമ്പീശന്റെ സംരക്ഷണയിലുള്ള കൃഷിയിടമാണ് നശിപ്പിച്ചത്

  • Share this:
കണ്ണൂരിൽ സി.പി.എം. നടപടിയെടുത്ത പ്രാദേശിക നേതാവ്  കൃഷി നടത്തുന്നയിടം നശിപ്പിച്ച നിലയിൽ. ആലപ്പടമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കെ.എം. ബാലകേശവൻ നമ്പീശന്റെ സംരക്ഷണയിലുള്ള കൃഷിയിടമാണ് നശിപ്പിച്ചത്.

കോറോത്തെ കെ.എം. മുരളീകൃഷ്ണന്റെ ഉടമസ്ഥതയിലാണ് സ്ഥലം. എന്നാൽ ഇവിടെ കൃഷി നടത്തുന്നതും സംരക്ഷിക്കുന്നതും മുരളീകൃഷ്ണന്റെ അമ്മാവനായ കെ.എം. ബാലകേശവൻ നമ്പീശനാണ്.

കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽകുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാലകേശവനെതിരെ പാർട്ടി നടപടിയുണ്ടായിരുന്നു. പ്രസിഡന്റിനെതിരായ ഗൂഢാലോചനയിൽ പങ്ക് കണ്ടെത്തിയതിനെത്തുടർന്ന് താക്കീത് നൽകാനായിരുന്നു തീരുമാനം.

മുള്ളുവേലി തകർത്ത് അകത്ത്‌ കടന്നാണ് കൃഷിയിടം നശിപ്പിച്ചത്. തെങ്ങിൻതൈകൾ പത്തെണ്ണം പൂർണമായി നശിപ്പിച്ചു. ശേഷിക്കുന്നവ പിഴുതെറിഞ്ഞു. പിഴുതെടുക്കാൻ പറ്റാത്തവ ചവിട്ടി നശിപ്പിച്ചു.

പച്ചക്കറികളും പിഴുതിട്ടുണ്ട്. പയർ, വെണ്ട തുടങ്ങിയവയാണ് നശിപ്പിച്ചത്. ഒരുവർഷത്തോളമായി സ്ഥലം കൃഷിയോഗ്യമാക്കിയിട്ട്. ഇതിനുമാത്രം അഞ്ചുലക്ഷം രൂപ ചെലവായി.

ആലപ്പടമ്പ് ഏഴു പേർക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. ലോക്കൽ കമ്മിറ്റി അംഗം പി. ഗോപിനാഥനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സഹോദരനും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. കൃഷ്ണൻ ഉൾപ്പെടെ  മൂന്നു പേരെ ആറുമാസത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനുപുറമേയാണ് കെ.എം. ബാലകേശവൻ ഉൾപ്പെടെയുള്ളവരെ താക്കീത് ചെയ്തത്.



രണ്ടുവർഷം മുമ്പാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം.വി. സുനിൽ കുമാറിനെതിരെ പരാതി ഉയർന്നത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ഇയാളെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിനു പിന്നാലെ പരാതി ഉന്നയിച്ചവർക്കും അവരെ സഹായിച്ചവർക്കും എതിരെയും നടപടി സ്വീകരിച്ചതായാണ് വിവരം.

ആരോപണവിധേയനായ ആളെ മത്സരിപ്പിച്ച് പഞ്ചായത്ത് പ്രസിഡൻറ് ആക്കുന്നതിനെതിരെ പരാതിക്കാർ ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി ഇരുവിഭാഗത്തിനും എതിരെ നടപടി സ്വീകരിച്ചത്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലൻ, ഏരിയ കമ്മിറ്റി അംഗം കെ.വി. ഗോവിന്ദൻ എന്നിവർ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.

രണ്ടുവർഷം മുമ്പാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം.വി. സുനിൽ കുമാറിനെതിരെ പരാതി ഉയർന്നത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ഇയാളെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.  എന്നാൽ അതിനു പിന്നാലെ പരാതി ഉന്നയിച്ചവർക്കും അവരെ സഹായിച്ചവർക്കും എതിരെയും നടപടി സ്വീകരിച്ചതാണ് വിവരം.

ആരോപണവിധേയനായ ആളെ മത്സരിപ്പിച്ച് പഞ്ചായത്ത് പ്രസിഡൻറ് ആക്കുന്നതിന് എതിരെ പരാതിക്കാർ ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി ഇരുവിഭാഗത്തിനും എതിരെ നടപടി സ്വീകരിച്ചത്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.
Published by:user_57
First published: