നമ്പർ പ്ലേറ്റിലാണോ ജാതിപ്പേര്; കർശന നടപടിയുമായി പൊലീസ്

നമ്പർ പ്ലേറ്റിൽ ജാതിപ്പേരും അടയാളങ്ങളും കുടുംബപ്പേരുമൊക്കെ ചേർത്തവർക്കെതിരെയാണ് നടപടി. ചിലർ മതം, ജോലി എന്നിവ നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒട്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി

news18
Updated: July 9, 2019, 8:25 AM IST
നമ്പർ പ്ലേറ്റിലാണോ ജാതിപ്പേര്; കർശന നടപടിയുമായി പൊലീസ്
Image for representation.
  • News18
  • Last Updated: July 9, 2019, 8:25 AM IST
  • Share this:
നോയിഡ: വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ ജാതിപ്പേരും കുടുംബപ്പേരും ചേർത്തവർക്കെതിരെ നടപടിയുമായി പൊലീസ്. നോയിഡയിലും ഗ്രേറ്റർ നോഡിയയിലുമായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ക്രമക്കേട് കണ്ടെത്തിയതിനാണ് 1457 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നമ്പർ പ്ലേറ്റിൽ ജാതിപ്പേരും അടയാളങ്ങളും കുടുംബപ്പേരുമൊക്കെ ചേർത്തവർക്കെതിരെയാണ് നടപടി. ചിലർ മതം, ജോലി എന്നിവ നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒട്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത വാഹന ഉടമകളിൽനിന്ന് പൊലീസ് പിഴ ഈടാക്കി.

കഴിഞ്ഞ ദിവസമാണ് നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി പൊലീസ് വ്യാപക വാഹന പരിശോധനകൾ നടത്തിയത്. ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഗൌതം ബുദ്ധ് നഗർ പൊലീസ് വാഹനങ്ങൾ പരിശോധിച്ചത്.

അഗതിമന്ദിരത്തിലെ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ

നടപടിയെടുത്ത 1457 വാഹനങ്ങളിൽ 977 എണ്ണം ഇരുചക്രവാഹനങ്ങളും 480 എണ്ണം വലിയ വാഹനങ്ങളുമാണ്. ജാതി, മതം, ജോലി, രാഷ്ട്രീയം എന്നിവ നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയതിന് മാത്രം നൂറോളം പേർക്കെതിരെയാണ് നടപടിയെടുത്തത്. കാറിന്‍റെ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചവരെയും പൊലീസ് പിടികൂടി.

കഴിഞ്ഞ ആഴ്ച തുടങ്ങിയ ഓപ്പറേഷൻ ക്ലീൻ പ്രകാരം ഇതുവരെ 474 പേർ അറസ്റ്റിലായതായി ഗൌതം ബുദ്ധ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ കർക്കശ നടപടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് അനധികൃതമായി സർവീസ് നടത്തിയ ആഡംബര ബസുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.
First published: July 9, 2019, 8:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading