• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട് നിര്‍മ്മാണത്തിന് പണം അനുവദിക്കണമെങ്കില്‍ 3000 രൂപ നല്‍കണം; കൈക്കൂലി വാങ്ങിയ വി.ഇ.ഒ അറസ്റ്റില്‍

വീട് നിര്‍മ്മാണത്തിന് പണം അനുവദിക്കണമെങ്കില്‍ 3000 രൂപ നല്‍കണം; കൈക്കൂലി വാങ്ങിയ വി.ഇ.ഒ അറസ്റ്റില്‍

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നല്‍കുന്ന തുകയില്‍നിന്ന് മൂവായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് വി.ഇ.ഒ അറസ്റ്റിലായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. എടവണ്ണ വി.ഇ.ഒ കൃഷ്ണദാസിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. എടവണ്ണ സ്വദേശി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടിയത്. കൈക്കൂലിയായി വാങ്ങിച്ച മൂവായിരം രൂപയും കണ്ടെടുത്തു.

    പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളുടെ ലൈഫ് ഭവന പദ്ധതി പ്രകാരം നല്‍കുന്ന തുകയില്‍നിന്ന് മൂവായിരം രൂപ ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരവധി പേരില്‍നിന്ന് പണം വാങ്ങിയതായും ആരോപണമുയര്‍ന്നിരുന്നു. മൂവായിരം രൂപ തന്നാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

    അറസ്റ്റിലായ ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈ.എസ്.പി രാമചന്ദ്രന് പുറമെ സി.ഐ ഗംഗാധരന്‍, മോഹന്‍ദാസ്, വിമല്‍രാജ് തുടങ്ങിയവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

    Also Read അഖിലും രാഖിയും വിവാഹം കഴിച്ചിരുന്നു; കൊലപ്പെടുത്തിയത് കുഴി തയാറാക്കിയ ശേഷമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

    First published: