ഷൈബിനു പിന്നാലെ ഫസ്നയും അറസ്റ്റിൽ ; ഷാബ ഷെറീഫിന്റെ ശവശരീരവും മകന്റെ പിറന്നാൾ കേക്കും ഒരേ ദിവസം മുറിച്ചു.
ഷൈബിനു പിന്നാലെ ഫസ്നയും അറസ്റ്റിൽ ; ഷാബ ഷെറീഫിന്റെ ശവശരീരവും മകന്റെ പിറന്നാൾ കേക്കും ഒരേ ദിവസം മുറിച്ചു.
ഷാബാ ഷരീഫിനെ തടവിൽവെച്ച നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ സ്ഥിരം താമസക്കാരിയാണു ഫസ്ന. 'കുറ്റകൃത്യത്തെക്കുറിച്ച് ഫസ്നയ്ക്ക് അറിവുണ്ടായിരുന്നു' ; പോലീസ്
Last Updated :
Share this:
കൽപറ്റ : ഒറ്റമൂലിയുടെ ചേരുവകൾ അറിയുവാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും പിന്നീട് വെട്ടിക്കൊന്നു നുറുക്കി പുഴയിൽ എറിയുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായിരുന്നു ഷൈബിൻ അഷ്റഫ്. ഇപ്പോൾ അയാളുടെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ(28) കൂടി നിലമ്പൂർ പൊലീസ് വയനാട്ടിലെത്തി അറസ്റ്റ് ചെയ്തു. ഫസ്ന അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. അവിടെ നിന്ന് ഒളിവിൽപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലായത്.
ഷാബാ ഷരീഫിനെ തടവിൽവെച്ച നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ സ്ഥിരം താമസക്കാരിയാണു ഫസ്ന. കുറ്റകൃത്യത്തെക്കുറിച്ച് ഫസ്നയ്ക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു.
ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
ഇതിനു മുൻപ് ഫസ്നയെ പലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇവർ അന്വേഷണ സംഘത്തോട് സഹകരിക്കുവാൻ തയാറായിരുന്നില്ല. പോലീസ് പിന്തുടരുന്ന വിവരം ഇവർ മനസിലാക്കിയിരുന്നു. എറണാകുളത്തു നിന്നും വയനാട്ടിലേക്ക് കടക്കുവാൻ ശ്രമിച്ചിരുന്നു.
ഒളിവിൽ പോയി മുൻകൂർജാമ്യത്തിന് കോടതിയെ സമീപിക്കുവാനായിരുന്നു ഇവരുടെ പദ്ധതി.
നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫസ്നയെ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ സ്റ്റേഷനിൽ എത്തിച്ച് ഇവരുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് പോലീസിന് ഫസ്നയുടെ പങ്കിനേക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.