നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്രസ അധ്യാപകൻ പെൺകുട്ടിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ ; പ്രതിഷേധങ്ങളെ തുടർന്ന് നടപടിയുമായി പാകിസ്ഥാൻ

  മദ്രസ അധ്യാപകൻ പെൺകുട്ടിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ ; പ്രതിഷേധങ്ങളെ തുടർന്ന് നടപടിയുമായി പാകിസ്ഥാൻ

  വീഡിയോയിൽ അധ്യാപകൻ കുഞ്ഞുപെൺകുട്ടിയെ എന്തോ വെച്ച് ക്രൂരമായി മർദിക്കുന്നത് കാണാം. പെൺകുട്ടി നിലവിളിക്കുന്നതും സഹായം അഭ്യർഥിക്കുന്നതും കാണാം.

  madrasa

  madrasa

  • Share this:
   newsകറാച്ചി: മദ്രസ അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ വൈറലായി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഓൺലൈൻ പ്രതിഷേധവും ശക്തമായി. പിന്നാലെ സിന്ധ് പൊലീസ് നടപടിയെടുത്തതായി റിപ്പോർട്ട്.

   വീഡിയോയിൽ അധ്യാപകൻ കുഞ്ഞുപെൺകുട്ടിയെ എന്തോ വെച്ച് ക്രൂരമായി മർദിക്കുന്നത് കാണാം. പെൺകുട്ടി നിലവിളിക്കുന്നതും സഹായം അഭ്യർഥിക്കുന്നതും കാണാം. പെൺകുട്ടികൾ ധാരാളമുള്ള ക്ലാസ്റൂമാണ് ദൃശ്യത്തിൽ കാണുന്നത്.

   വീഡിയോ പകർത്തിയയാൾ ഇടപെട്ടതോടെയാണ് അധ്യാപകൻ പെൺകുട്ടിയെ മർദിക്കുന്നത് അവസാനിപ്പിച്ചത്. @MirPAK5 എന്ന ട്വിറ്ററ്‍ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.   മോമിനാബാദ് സിയ കോളനിയിലെ ഓറംഗി നഗരത്തിലെ ഖാലിദ് ബിൻ വലീദിലുളള മദ്രസയിലാണ് സംഭവം ഉണ്ടായതെന്നാണ് വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. അഹ്മദ് സയീദ് എന്ന അധ്യാപകനാണ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതെന്ന് ഇതിൽ വ്യക്തമാക്കുന്നു.

   സംഭവത്തെ കുറിച്ച് പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ മദ്രസയിലെ എല്ലാ അധ്യാപകരും ചേർന്ന്മർദിച്ചുവെന്നും നടപടിയെടുക്കാൻ മോമിനാബാദ് പൊലീസ് വിസമ്മതിച്ചുവെന്നും ഇതിൽ വ്യക്തമാക്കുന്നു.

   അതേസമയം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലടക്കം പ്രതിഷേധം ശക്തമായി. മുമ്പ് ഉണ്ടായ സമാന സംഭവങ്ങളെ കുറിച്ചും പലരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.   അതേസമയം സിന്ധ് മുഖ്യമന്ത്രിയുടെ നിയമോപദേശകനും രാഷ്ട്രീയ പ്രവർത്തകനുമായ മുർത്തസ വഹാബ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു.


   അധ്യാപകനും മറ്റൊരാളും ജയിലിലായ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
   Published by:Gowthamy GG
   First published:
   )}