തിരുവനന്തപുരം: ഹോം സ്റ്റേ ലൈസെന്‍സ് പുതുക്കി നല്കാന് കൈക്കൂലി(Bribe) വാങ്ങിയ കോട്ടുക്കല്‍ പഞ്ചായത്ത് ഓഫീസ് സെക്ഷന്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയില്‍(Arrest). എം ശ്രീകുമറാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കല്ലിയൂര്‍ സ്വദ്ദേശിയായ സുരേഷ് എന്നയാളാണ് ഹോം സ്റ്റേ ലൈസെന്‍സ് പുതുക്കനായി എം ശ്രീകുമാറിനെ സമീപിച്ചത.
കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും 2019-ല്‍ ലൈസന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ കോവിഡ് കാലമായിരുന്നതിനാല്‍ ഹോം സ്റ്റേ ആരംഭിക്കാന്‍ സാധിച്ചില്ല. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയത്.
അടുത്ത ദിവസം പരിശോധന നടത്താന്‍ എത്തിയ സെക്ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 25000 രൂപ ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000 രൂപ ഉടന്‍ നല്‍കണമെന്ന് പറയുകയും ചെയ്തു.
സുരേഷ് ഇക്കാര്യം വിജിലന്‍സിന്റെ തിരുവനന്തപുരം സതേണ്‍ റേഞ്ച് പൊലീസ് സൂപ്രണ്ട് ആര്.ജയശങ്കറിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം സതേണ്‍ റേഞ്ച് ഡി.വൈ.എസ്.പി അനില്‍ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറില്‍ വച്ച് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.
ഇന്‍സ്പെക്ടര്‍മാരായ വിജയരാഘവൻ, ശ്രീകുമാർ, വിനേഷ് കുമാർ സബ്-ഇന്‍സ്പെക്ടര്‍മാരായ ഖാദർ, ഗോപാലകൃഷ്ണൻ, ഗോപകുമാർ,ശശികുമാർ, രാജേഷ് സി.പി.ഒ മാരായ കണ്ണൻ, സിജി മോൻ, ബിജു തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.