താലൂക്ക് സര്‍വേ ഓഫീസിലെത്തി അബ്ദുല്‍ വാഹിദ് കാര്യം അന്വേഷിച്ചപ്പോൾ ഫയല്‍ താലൂക്ക് സര്‍വേയറായ ഗിരീഷിന്റെ പക്കലാണെന്നു മനസിലായി. ഇതേ തുടര്‍ന്ന്, പല തവണ ഗിരീഷിനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കണ്ടപ്പോള്‍ പതിനായിരം കൈക്കൂലി തന്നാല്‍ വേഗത്തില്‍ ശരിയാക്കി തരാമെന്നു ഗിരീഷ് പറഞ്ഞു. ഇതോടെ അബ്ദുല്‍ വാഹിദ് വിവരം പൂജപ്പുര സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജുവിനെ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ചത് അനുസരിച്ച് കിഴക്കേകോട്ട ട്രാന്‍സ്പോര്‍ട്ട് ഭവനു സമീപം വെച്ച് ആവശ്യപ്പെട്ട കൈക്കൂലി പണം ഗിരീഷിന് നൽകാമെന്ന് അബ്ദുല്‍ വാഹിദ് സമ്മതിച്ചു. ഗിരീഷ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഇവിടെ എത്തിയത്. ഈ വിവരം വിജിലൻസ് സംഘത്തെയും അറിയിച്ചു. ഇതനുസരിച്ച് വിജിലൻസ് സംഘം സ്ഥലത്ത് കാത്തുനിൽക്കുകയും ചെയ്തു. കവറിലാക്കി എത്തിച്ച അഞ്ഞൂറിന്റെ നോട്ടുകളിൽ ഫിനോഫ്ത്തലിൻ പുരട്ടിയിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ ഗിരീഷിനെ സമീപത്ത് കാത്തുനിന്ന വിജിലൻസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഡിവൈഎസ്പി എം. പ്രസാദ്, ഇന്‍സ്പെക്ടര്‍ ഓഫ് സിയാഹുല്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഗിരീഷിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്ബാകെ ഹാജരാക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.