• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കൈക്കൂലി വാങ്ങുന്നതിനിടയിൽ വനിതാ ഓവർസിയർ വിജിലൻസ് പിടിയിൽ

Arrest | കൈക്കൂലി വാങ്ങുന്നതിനിടയിൽ വനിതാ ഓവർസിയർ വിജിലൻസ് പിടിയിൽ

അൻസാറിന്റെ നിലവിലുള്ളള രണ്ടുനില കെട്ടിടത്തിന് മുകളിൽ ഒരുനില കൂടി പണിയാനുള്ള അനുമതിക്കായി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വനിതാ ഓവർസിയറിനെ വിജിലൻസ് പിടികൂടി. വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് അൻസാറിന്റെ പക്കൽനിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

    അൻസാറിന്റെ നിലവിലുള്ളള രണ്ടുനില കെട്ടിടത്തിന് മുകളിൽ ഒരുനില കൂടി പണിയാനുള്ള അനുമതിക്കായി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കെട്ടിടത്തിനോട് ചേർന്ന് ഷീറ്റ് പാകിയതിനാൽ സ്ഥലപരിശോധനയ്ക്കെത്തിയ ഓവർസിയർ അനുമതി നൽകുന്നത് ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലിയായി ആവശ്യുപ്പെടുകയുമായിരുന്നു.

    അൻസാർ ഈ വിവരം വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള എച്ച് വെങ്കിടേഷിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് ഇന്റലിജൻസ് പൊലീസ് സൂപ്രണ്ട് ഇഎസ് ബിജുമോന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണീറ്റ് പൊലീസ് സൂപ്രണ്ട് വി അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശ്രീലതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Also Read-Popular Front | യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കി; തെലങ്കാനയില്‍ 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കോട്ടയത്ത് DYSP അടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാബന്ധം; കർശന നടപടിയ്ക്ക് ശുപാർശ; ഐജി റിപ്പോർട്ട് നൽകി

    കോട്ടയം: ചങ്ങനാശേരി ഡിവൈഎസ്പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ. സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യന്വേഷണത്തിൽ വ്യക്തമായത്. പൊലീസ് രഹസ്യങ്ങൾ ചോര്‍ത്തി നല്‍കി ഗുണ്ടാസംഘത്തിൽ നിന്ന് പണം വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

    ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദക്ഷിണമേഖല ഐജി പ്രകാശ് നിർദേശിച്ചു. കോട്ടയത്തെ ഗുണ്ടാപട്ടികയില്‍പ്പെട്ടയാളാണ് അരുൺ ഗോപൻ. ഇയാളുമായാണ് ജില്ലയുടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്.

    Also Read-BJP നേതാക്കൾക്കൊപ്പമുളള ചിത്രം കാണിച്ച് റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര്‍ പിടിയിൽ; ആസൂത്രക ഒളിവിൽ

    അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശ്ശേരി ഡിവൈഎസ്പി തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‌‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

    ഇക്കാര്യം കോട്ടയം എസ്പി ഡി ശിൽപ ദക്ഷിണ മേഖല ഐജി പി പ്രകാശിനെ അറിയിച്ചചതോടെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് ഗുണ്ടാബന്ധം വ്യക്തമായത്.
    Published by:Jayesh Krishnan
    First published: