തിരുവനന്തപുരം: പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ പരിശോധനയിൽ ഉദ്യോഗസ്ഥർ കോഴയായി വാങ്ങിയ ഇറച്ചി കോഴിയടക്കമുള്ളവ പിടിച്ചെടുത്തു. ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തി വിടുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
കാർഡ്ബോർഡ് പെട്ടികളിൽ ആക്കി കാറിനുള്ളലും ഓഫീസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലൻസ് സംഘം കണ്ടെത്തി. കൂടാതെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 5700 രൂപയും പിടികൂടി.
പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടാനായി ഉദ്യോഗസ്ഥർ കൈക്കൂലിയായി ആണ് കോഴികളെ സ്വീകരിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി എത്തിക്കുന്ന കോഴികളെയും മൃഗങ്ങളെയും പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.