• HOME
  • »
  • NEWS
  • »
  • crime
  • »
  • ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ

ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ

ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്

  • Share this:
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ് പിടികൂടിയത്.

Also Read- കണ്ണൂരിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3000 രൂപ കണ്ടെടുത്തു.
Published by:Rajesh V
First published: