അധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിനെതിരായ കേസ് വിജിലൻസ് സ്പെഷൽ സെൽ അന്വേഷിക്കും

ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ. എൻ.എസ് ഹരികുമാർ എന്നിവരുടെ സ്വത്ത് വിവരങ്ങളും വിജിലൻസ് അന്വേഷിക്കും.

News18 Malayalam | news18-malayalam
Updated: February 17, 2020, 6:14 PM IST
അധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിനെതിരായ കേസ് വിജിലൻസ് സ്പെഷൽ സെൽ  അന്വേഷിക്കും
വി.എസ് ശിവകുമാർ
  • Share this:
തിരുവനന്തപുരം: മുൻ മന്ത്രി വി. എസ് ശിവകുമാറിനെതിരായ അധികൃത സ്വത്ത് സമ്പാദന കേസ് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിക്കും. കേസിൽ വി.എസ് ശിവകുമാറിനെതിരെ അടുത്ത ദിവസം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ. എൻ.എസ് ഹരികുമാർ എന്നിവരുടെ സ്വത്ത് വിവരങ്ങളും വിജിലൻസ് അന്വേഷിക്കും.

ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വിജിലൻസ് രഹസ്യാന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റിനും കൈമാറും. ശിവകുമാർ ഉൾപ്പെടെ നാലുപേർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രഥമിക കണ്ടെത്തൽ.

ശിവകുമാറും അടു‌ത്ത ബന്ധുക്കളും ജീവനക്കാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് വിജിലൻസ് രഹസ്യാന്വേഷണം നടത്തിയത്. ഇതിൽ നാലു പേർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ശിവകുമാറിന്റെ വിശ്വസ്തനായ പ്രാദേശിക കോൺഗ്രസ് നേതാവും ഇക്കൂട്ടത്തിലുണ്ട്.  ഒരു താൽക്കാലിക ജീവനക്കാരനും ബന്ധുവുമാണ് മറ്റു പ്രതികളെന്നാണ് സൂചന.

സർക്കാർ ജീവനക്കാർ അല്ലാത്തതിനാൽ ഇവർക്കെതിരെ വിജിലൻസിന് അന്വേഷണം മാത്രം പോര. അതിനാലാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് എൻഫേഴ്സ്മെന്റിന് കൂടി കൈമാറുന്നത്. സ്വാഭാവികമായും ശിവകുമാറിനെ കേന്ദ്രീകരിച്ചാവും എൻഫോഴ്സ്മെന്റ് അന്വേഷണവും.

ശിവകുമാറിന്റെ സന്തതസഹചാരിയെയും അദ്ദേഹത്തിന്റെ മകളെയും കേന്ദ്രീകരിച്ചും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. വ്യാജ ചെക്ക് കേസുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ ഈ യുവതിക്കെതിരെ ഉണ്ടായിരുന്ന കേസ് അടുത്തിടെയാണ് പണം കൊടുത്ത് ഒത്തുതീർപ്പാക്കിയത്.

ഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാർ ബിനാമി പേരിൽ സ്വന്തമാക്കിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇക്കാര്യവും വിജിലൻസ് റിപ്പോർട്ടിലുണ്ട്. നൂറോളം പേരെ നേരിൽക്കണ്ടും 150-ഓളം ഫയലുകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.Also Read സ്വത്ത് സമ്പാദിച്ചത് ബിനാമികളുടെ പേരിൽ; വി.എസ് ശിവകുമാറിനെതിരെ കുരുക്ക് മുറുക്കി വിജിലൻസ്രഹസ്യാന്വേഷണ റിപ്പോർട്ടിനെ കൂടാതെ വഴുതക്കാട് സ്വദേശി ആർ വേണുഗോപാലിന്റെ പരാതിയിലെ അന്വേഷണ റിപ്പോർട്ടും വിജിലൻസിന്റെ പക്കലുണ്ട്. ഈ ആഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍