• HOME
  • »
  • NEWS
  • »
  • crime
  • »
  • Say no to corruption | മീന്‍ കച്ചവടക്കാരായെത്തിയ വിജിലന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറുടെ അടുക്കള അരിച്ചുപെറുക്കി

Say no to corruption | മീന്‍ കച്ചവടക്കാരായെത്തിയ വിജിലന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറുടെ അടുക്കള അരിച്ചുപെറുക്കി

മീന്‍കടയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയ്ക്ക് വേണ്ടി അപേക്ഷ പൂരിപ്പിക്കുന്നതിനെന്ന വ്യാജേനെയാണ് ഇവര്‍ എത്തിയത്.

അറസ്റ്റിലായ എ എം ഹാരിസ്

അറസ്റ്റിലായ എ എം ഹാരിസ്

  • Share this:
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ(Pollution Control Board) എന്‍വയണ്‍മെന്റ് എന്‍ജീനിയറെ അറസ്റ്റ്(Arrest) ചെയ്യാന്‍ വിജിലന്‍സ്(Vigilance) സംഘം എത്തിയത് മീന്‍ കച്ചവടക്കാരുടെ വേഷത്തില്‍. മീന്‍കടയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയ്ക്ക് വേണ്ടി അപേക്ഷ പൂരിപ്പിക്കുന്നതിനെന്ന വ്യാജേനെയാണ് ഇവര്‍ എത്തിയത്.

ജോബിന്‍ സെബാസ്റ്റിയാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ കറന്‍സി നോട്ടുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനുള്ളില്‍ കയറുന്നതിന് മുന്‍പ് തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ എത്തിയിരുന്നു. ഇതേസമയം വിജിലന്‍സിന്റെ മറ്റൊരു ഉദ്യോസ്ഥന്‍ മീന്‍ കടയില്‍ നിന്നുള്ള ദുര്‍ഗന്ധവും മാലിന്യവും വീടിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി നല്‍കാനെന്ന വ്യാജേനെ ഓഫീസിലെത്തി.

അപേക്ഷകന്‍ എന്ന വിധത്തില്‍ വിജിലന്‍സ് ഡിവൈഎസ്പിയും ഓഫീസില്‍ ഉണ്ടായിരുന്നു. പരാതിക്കാരനായ ജോബിന്‍ എന്‍ജീനിയര്‍ക്ക് കൈക്കൂലി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുള്ള ഉദ്യോഗസ്ഥന്‍ ഫോണില്‍ കാണാവുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു.

ജോബിന്‍ കൈക്കൂലി നല്‍കി പുറത്തിറങ്ങി മാസ്‌ക് ഊരി മുഖം തുടച്ചു. വിജിലന്‍സ് ഓപ്പറേഷന്‍ വിജയിച്ചു എന്ന സിഗ്നല്‍ ആയിരുന്നു അത്. ഇതോടെ വിജിലന്‍സ് സംഘം എന്‍ജീനിയറുടെ മുറിയിലേക്ക് ഇടിച്ചുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read-Say no to corruption | മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി:കോട്ടയം ജില്ലാ ഓഫീസര്‍ ഹാരിസിനെ സസ്പെന്റ് ചെയ്തു

എസ്പി വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നാടകീയമായി മലീനീകരണ ഓഫീസറെ പിടികൂടിതയത്. കോട്ടയം മേഖല വിജിലന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത് 28 ഉദ്യോഗസ്ഥരെയാണ്.
Published by:Jayesh Krishnan
First published: