• HOME
  • »
  • NEWS
  • »
  • crime
  • »
  • Say No to Bribe | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ 25,000 രൂപ കൈക്കൂലി; പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയില്‍

Say No to Bribe | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ 25,000 രൂപ കൈക്കൂലി; പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയില്‍

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പ്രദീപ് കുമാറിനെ സമീപിച്ചപ്പോള്‍ 40,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
പത്തനംതിട്ട: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കൈക്കൂലി(Bribe) വാങ്ങിയ തിരുവല്ല കടപ്ര പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ്(Vigilance) പിടിയില്‍(Arrest). തകഴി സ്വദേശിയായ പിസി പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വളഞ്ഞവട്ടം സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതിയുമായി സമീപിച്ചത്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പ്രദീപ് കുമാറിനെ സമീപിച്ചപ്പോള്‍ 40,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 25,000 രൂപയായി കുറച്ചു. ഇതില്‍ ആദ്യപടിയായി പതിനായിരം രൂപ പരാതിക്കാരി കൈമാറിയിരുന്നു. എന്നാല്‍ ബാക്കി തുകയ്ക്കായി പ്രദീപ് പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ചത്.

ഓഫീസിന് പുറത്തുവെച്ച് പണം നല്‍കിയാല്‍ മതിയെന്ന് പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം നല്‍കാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിയ്‌ക്കൊപ്പം വിജിലന്‍സ് ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു.

Also Read-Ambalamukku Murder | കൃത്യം നടത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി; കത്തി കണ്ടെത്താനായില്ല

പൊടിയാടിയില്‍ വെച്ച വാഹനത്തില്‍ കയറിയ പ്രദീപ്കുമാറിന് പുളികീഴ് പാലത്തിന് സമീപം വെച്ച് കൈക്കൂലിയായി ചോദിച്ച പണം കൈമാറി. എല്ലാത്തിനും സാക്ഷിയായി വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വാഹനത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം പ്രദീപ്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

WhatsApp Murder| മകളുടെ വാട്സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കം; അമ്മയ്ക്ക് ദാരുണാന്ത്യം

മുംബൈ: മകളുടെ വാട്സ്ആപ് സ്റ്റാറ്റസിനെ (WhatsApp Status) ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അമ്മയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഘട്ട് ജില്ലയിലാണ് സംഭവം. മരിച്ച സ്ത്രീയുടെ മകളുടെ വാട്സ് ആപ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ഫെബ്രുവരി 10 നായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ മനപൂർവമായ നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. പാൽഘട്ടിലെ ബോയിസറിലുള്ള ശിവാജി നഗറിലുള്ള നാൽപ്പത്തിയെട്ടുകാരിയായ ലീലാവതി ദേവി പ്രസാദ് മരിച്ചത്.

Also Read-Youth Congress | സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി

ലീലാവതി ദേവിയുടെ മകൾ പ്രീതി പ്രസാദ് (20) ആണ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. പ്രീതിയുടെ അയൽവാസിയായ 17 വയസ്സുകാരിയുമായി ബന്ധപ്പെട്ടതായിരുന്നു സ്റ്റാറ്റസ്. സ്റ്റാറ്റസ് കണ്ട് പെൺകുട്ടിയും അമ്മയും സഹോദരനും പ്രീതിയുടെ വീട്ടിൽ എത്തുകയായിരുന്നു. സംസാരം തർക്കത്തിലേക്കും പിന്നാലെ കയ്യാങ്കളിയിലേക്കും എത്തി.

ഇതിനിടയിൽ ലീലാവതിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ലീലാവതി മരണപ്പെടുകയായിരുന്നു. ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും കയ്യാങ്കളിയിലുണ്ടായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കും അമ്മയ്ക്കും സഹോദരനുമെതിരെ സെക്ഷൻ 304 പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Also Read-Bomb in Marriage party | ജിഷ്ണുവിന്‍റെ കൊലപാതകത്തിന് ഇടയാക്കിയ ബോംബെറിഞ്ഞത് അക്ഷയ്; അറസ്റ്റ് രേഖപ്പെടുത്തി

വാട്സ് ആപ് സ്റ്റാറ്റസ് എന്താണെന്ന് വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ പ്രതീയുടെ സുഹൃത്തായ പതിനേഴുകാരി അതിനെ വ്യക്തിപരമായി എടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബോയിസർ പൊലീസ് സ്റ്റേഷൻ ഹെഡ് ഇൻസ്പെക്ടർ സുരേഷ് കദം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ദുര്ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റും.
Published by:Jayesh Krishnan
First published: