കാസര്‍കോട്: കൈവശാവകാശരേഖ നല്കാന് അപേക്ഷകനില്‍ നിന്ന് കൈക്കൂലി (bribe) വാങ്ങുന്നതിനിടെ ബെള്ളൂര്‍ നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസറും (Village Officer) സ്വീപ്പറും അറസ്റ്റില്‍ (Arrest). വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം വീരണകാവ് കുട്ടിച്ചിറ എസ്.എല്‍. സദനത്തില്‍ എസ്.എല്‍.സോണി (45), കാഷ്വല്‍ സ്വീപ്പര്‍ നെട്ടണിഗെ കിന്നിംഗാറിലെ കെ.ശിവപ്രസാദ (37) എന്നിവരാണ് അറസ്റ്റിലായത്.
കൈവശാവകാശരേഖ നല്‍കുന്നതിനായി മദ്യവും 2000 രൂപയുമാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. മുള്ളേരിയ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബെള്ളൂര്‍ അഡ്വാളയിലെ സ്ഥലത്തിന്റെ കൈവശാവകാശരേഖയ്ക്കും സ്കെച്ചിനും അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിച്ചു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫീസില്‍ കൈക്കൂലി പിരിച്ചെടുക്കുന്നതിന് സഹായിയായിരുന്നു സ്വീപ്പറായ കെ.ശിവപ്രസാദ്. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പരാതിക്കാരനില്‍നിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ സിബി തോമസ്, സബ് ഇന്‍സ്പെക്ടര്‍ പി.പി.മധു, എ.എസ്.ഐ.മാരായ രാധാകൃഷ്ണന്, വി.എം.മധുസൂദനന്, പി.വി.സതീശന്, വി.ടി.സുഭാഷ് ചന്ദ്രന്, എസ്.സി.പി.ഒ.മാരായ പ്രിയ കെ.നായര്‍, എം.സതീശന്, പി.കെ.രഞ്ജിത്ത് കുമാര്‍, എന്‍.മനോജ്, കെ.പി.പ്രദീപ്, കെ.വി.ജയന്, കെ.വി.ഷീബ, സി.പി.ഒ.മാരായ കെ.പ്രമോദ് കുമാര്‍, എ.എസ്.ഐ. ഡ്രൈവര്‍ കെ.വി.ശ്രീനിവാസന്, എസ്.സി.പി.ഒ. ഡ്രൈവര്‍ ടി.കൃഷ്ണന്, സി.പി.ഒ. ഡ്രൈവര്‍ എ.വി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: വീട്ടിൽനിന്ന് കള്ളനോട്ടും നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്താണ് സംഭവം. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തന്‍ വീട്ടില്‍ അശോക് കുമാര്‍ (36), ആറ്റിങ്ങല്‍ കൊല്ലമ്ബുഴ പാലസ് റോഡില്‍ വിജയാഭവനില്‍ ശ്രീവിജിത്ത് (33) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വീട്ടിൽനിന്ന് 110 കള്ളനോട്ടുകളും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്ന പ്രിന്ററും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതു കൂടാതെ 44500 രൂപയുടെ യഥാര്‍ഥ കറന്‍സികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നിക്കോട് മേലിലയിലാണ് സംഭവം. മേലില സ്കൂള്‍ ജങ്ഷനില്‍ മനോജ് ഭവനില്‍ മനോജ്, കിണറ്റിന്‍കര വയലിറക്കത്ത് വീട്ടില്‍ ഗണേഷ് എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ജോലി കഴിഞ്ഞു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ ആക്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.