• HOME
  • »
  • NEWS
  • »
  • crime
  • »
  • Say No to Bribery | പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍; ആറു മാസത്തിനിടെ പിടിയിലായത് 9 റവന്യൂ ഉദ്യോഗസ്ഥര്‍

Say No to Bribery | പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍; ആറു മാസത്തിനിടെ പിടിയിലായത് 9 റവന്യൂ ഉദ്യോഗസ്ഥര്‍

പ്രമാണത്തില്‍ ചില തടസങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് 5000 രൂപയുമായി വരാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു

എസ് കെ സന്തോഷ് കുമാര്‍

എസ് കെ സന്തോഷ് കുമാര്‍

  • Share this:
    പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്തു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണികയില്‍ എസ് കെ സന്തോഷ് കുമാര്‍(52) ആണ് പിടിയിലായത്. വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കൈയില്‍ നിന്ന് 3000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്.

    അപേക്ഷ നല്‍കിയപ്പോള്‍ പ്രമാണത്തില്‍ ചില തടസങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് 5000 രൂപയുമായി വരാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നല്‍കാന്‍ നിര്‍വാഹമല്ലെന്ന് പറഞ്ഞപ്പോള്‍ 3000 രൂപ കൊണ്ടുവരാന്‍ പറയുകയായിരുന്നു.

    തുടര്‍ന്ന് ശിവകുമാര്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യധരന് പരാതി നല്‍കി. വിജിലന്‍സ് നല്‍കിയ പണവുമായാണ് ഓഫീസിലെത്തുകയായിരുന്നു. ഒരു വിലിജന്‍സ് ഉദ്യോഗസ്ഥന്‍ വിവരവകാശ അപേക്ഷ നല്‍കാനെന്ന പേരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ നിന്നു. പുറത്ത് മറ്റു വിജിലന്‍സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

    Also Read-Say no to corruption | ജോസ്‌മോന്റെ വീട്ടില്‍ 'നിധി'; വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്

    മുറിയിലെ ജനാല കര്‍ട്ടനുകള്‍ നീക്കി പുറത്താരും ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് ശിവകുമാറിനോട് വില്ലേജ് ഓഫീസര്‍ പണം വാങ്ങിയത്. ഉടനെ തന്നെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഈ സമയം ഇയാളുടെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടത്തി. വില്ലേജ് ഓഫീസര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

    Also Read-Say No To Bribery| അച്ചടക്കമുളള കൈക്കൂലി;17 ലക്ഷം രൂപ കെട്ടുകളാക്കി അരിക്കലത്തിലും കുക്കറിലും കിച്ചൻ ക്യാബിനറ്റിലും

    ആറു മാസത്തിനിടെ ഒന്‍പത് റവന്യൂ ഉദ്യോഗസ്ഥരാണ് വിജിലന്‍സ് പിടിയിലായത്.

    ഡിസംബര്‍ 16- ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ എസ് കെ സന്തോഷ് കുമാര്‍, വസ്തു പോക്കുവരവ് ചെയ്യുന്നതിന് 3000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.

    നവംബര്‍ 5: ചീമേനി വില്ലേജ് ഓഫീസര്‍ കെ വി സന്തോഷ്, ഫീല്‍ഡ് അസിസ്റ്റന്റ് കെ സി മഹേഷ്. പട്ടയം നല്‍കാനായി 10,000 രൂപ.

    ഒക്ടോബര്‍ 29: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജ് അസിറ്റന്റ് മാത്യു. വസ്തുവിന്റെ കുടിശിക കരം സ്വീകരിക്കാന്‍ വീട്ടമ്മയില്‍ നിന്ന് 10000 രൂപയാണ് കോഴയായി വാങ്ങിയത്.

    സെപ്റ്റംബര്‍ 28: ഇടുക്കി വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസര്‍ സിയാദ്, വില്ലേജ് അസിസ്റ്റന്റ് അനീഷ്. മരംമുറിക്കുന്നതിനുള്ള പാസ് നല്‍കാന്‍ കരാറുകാരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം.

    ആഗസ്റ്റ് 25: മലപ്പുറം ഓഴൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാര്‍. ഭൂമിയുടെ ഇരട്ട സര്‍വേ നമ്പര്‍ ഒറ്റയാക്കാന്‍ ഓമച്ചപ്പുഴ സ്വദേശിയില്‍ നിന്ന് 500 രൂപ കൈപ്പറ്റി.

    ജൂലായ് 1: കണ്ണൂര്‍ പട്ടുവംവില്ലേജ് ഓഫീസര്‍ പി ജസ്റ്റസ്. പിന്തുടര്‍ച്ചവകാശ സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടത് 200 രൂപ
    Published by:Jayesh Krishnan
    First published: