ലക്നൗ: പന്ത്രണ്ടുകാരിക്ക് പ്രണയലേഖനം നൽകിയ അധ്യാപകനെ നാട്ടുകാർ തലമുണ്ഡനം ചെയ്തു മുഖത്ത് കരിഓയിൽ ഒഴിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. 24കാരനായ അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയും കരിഓയിൽ ഒഴിച്ചു നാടു മുഴുവൻ നടത്തിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഝാന്‍സിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. വൈഭവ് നായിക്ക് എന്ന അധ്യാപകനെയാണ് നാട്ടുകാർ മർദ്ദിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തത്. സ്വകാര്യ സ്കൂളിലെ അധ്യാപകനായ വൈഭവ് നായിക്ക് 12 വയസുകാരിക്ക് പ്രണയലേഖനം നല്‍കിയതിൽ പ്രകോപിതരായാണ് നാട്ടുകാർ അധ്യാപകനെ കൈകാര്യം ചെയ്തത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഏറെ കാലമായി വൈഭവ് ശല്യം ചെയ്തു വരികയാണെന്ന് നാട്ടുകാർ പറയുന്നു. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈഭവ്, പെൺകുട്ടിയെ കൊണ്ട് എല്ലാ ദിവസവും ഫോൺ ചെയ്യിപ്പിച്ചിരുന്നതായും ആരോപണം ഉണ്ട്. തന്നെ ഫോണിൽ വിളിച്ചില്ലെങ്കിൽ ആത്മത്യ ചെയ്യുമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും അധ്യാപകനെ താമസസ്ഥലത്ത് എത്തി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അതിനു ശേഷം തലമുണ്ഡനം ചെയ്ത് മുഖത്ത് കരിഓയില്‍ ഒഴിച്ചു. പിന്നീട് ഗ്രാമത്തിലുടനീളം നടത്തിച്ചതായും പൊലീസ് പറയുന്നു.
സംഭവത്തിൽ രണ്ടു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് അനുസരിച്ച് അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതു കൂടാതെ അധ്യാപകന്റെ പരാതിയിൽ നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read-
'സ്വപ്നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി
ഉത്തർപ്രദേശിലുണ്ടായ മറ്റൊരു സംഭവത്തിൽ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിളായ യുവതിയെ മൊഴിചൊല്ലി ആർ എപി എഫ് ഉദ്യോഗസ്ഥനായ ഭർത്താവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായ ഭർതൃപിതാവാണ് വനിതാ കോൺസ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവും. ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദ് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ യുവതിയുടെ ഭർതൃപിതാവ് ആബിദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് യുവതിയെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാരൻ കൂടിയായ ഭർതൃപിതാവ് മരുമകളെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം പിറ്റേ ദിവസം തന്നെ ഭർത്താവിനോട് തുറന്നു പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ ആർ പി എഫ് ഉദ്യോഗസ്ഥൻ കൂടിയായ നസീർ അഹമ്മദ് തയ്യാറായില്ലെന്നാണ് യുവതിയുടെ പരാതി. പിറ്റേദിവസം വൈകുന്നേരത്തോടെ തന്റെ അടുത്തെത്തിയ ഭർത്താവ്, മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഏറെക്കാലമായി താൻ ഭർതൃവീട്ടിൽ പീഡനം നേരിട്ടുവരികയാണെന്നും സ്ത്രീധനത്തിന്റെ പേരിലും അതിക്രമം നേരിട്ടതായും യുവതി പറയുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പറയുമ്പോൾ, അത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ല.
ഇടയ്ക്കിടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെങ്കിലും ലൈംഗികമായി പീഡിപ്പിച്ചത് ആദ്യമായിട്ടാണെന്നും യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു. ആബിദിനും നസീറിനുമെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആബിദിനെയും നസീറിനെയും ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.