നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Viral Video| 'കാമുകനൊപ്പം നാടുവിട്ടതിന്റെ ശിക്ഷ'; യുവതിയുടെ തലമുണ്ഡനം ചെയ്ത് മുഖത്ത് കരി തേച്ചു

    Viral Video| 'കാമുകനൊപ്പം നാടുവിട്ടതിന്റെ ശിക്ഷ'; യുവതിയുടെ തലമുണ്ഡനം ചെയ്ത് മുഖത്ത് കരി തേച്ചു

    ഗോത്രത്തെ അപമാനിച്ച യുവതിയെ ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

    screengrab

    screengrab

    • Share this:
      ഇഷ്ടപ്പെട്ടയാൾക്കൊപ്പം നാടുവിട്ടതിന്റെ (eloping with lover)പേരിൽ യുവതിയെ 'ശിക്ഷിച്ച്' ഗ്രാമവാസികൾ. ഗുജറാത്തിലെ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ തലമുണ്ഡനം ചെയ്ത് മുഖത്തും തലയിലും കരി തേച്ചായിരുന്നു 'ശിക്ഷ'.

      ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ വാഡി വിഭാഗത്തിൽപെട്ട യുവതിയാണ് മറ്റൊരാൾക്കൊപ്പം നാടുവിടാൻ ശ്രമിച്ചത്. ഗോത്രത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ഗ്രാമവാസികൾ യുവതിയെ ആക്രമിച്ചത്.

      യുവതി കാമുകനൊപ്പം നാടുവിട്ടതിൽ ഗ്രാമവാസികൾ അമർഷത്തിലായിരുന്നു. ഇതോടെ ഗോത്രത്തെ അപമാനിച്ച യുവതിയെ ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

      കരഞ്ഞുകൊണ്ട് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി ഗ്രാമവാസികളോട് അപേക്ഷിക്കുന്നതായി വീഡിയോയിൽ കാണുന്നത്.  യുവതി കരയുന്നതിനിടയിൽ മുഖത്ത് കരി തേക്കുന്നതും വീഡിയോയിൽ കാണാം.

      പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പത്താൻ എസ്പി സുപ്രീത് ഗുലാത്തി അറിയിച്ചു. ഗുജറാത്തിലെ ഹാർജി ഏരിയയിലാണ് സംഭവം നടന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നവരാണ് വാഡി വിഭാഗം. വീഡിയോയിൽ വ്യക്തമായി കാണുന്ന അഞ്ച് പേരടക്കം പതിനേഴു പേരെ അറസ്റ്റ് ചെയ്തതായും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
      Also Read-വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചു കൊടുത്തു

      മലപ്പുറത്ത് വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന MDMA

      ജില്ലയിൽ പോലീസ്(Police) ലഹരിക്ക് എതിരായ കർശന നടപടികൾ തുടരുക ആണ്. പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്  സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട  അതിമാരക  മയക്കുമരുന്നായ(Drug)  ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം എം ഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) ആണ്. ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) ആണ് പിടിയിലായത്(Arrest).

      ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ ,  എൽ എസ് ഡി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ ,സി.ഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ് .ഐ. സി.കെ.നൗഷാദും സംഘവും ഒരാഴ്ചയോളം ഇത്തരം സംഘങ്ങളെ കുറിച്ച് നടത്തിയ  അന്വേഷണത്തിലാണ്  പെരിന്തൽമണ്ണ പി.ടി.എം. കോളേജ് പരിസരത്ത് വച്ച്  51 ഗ്രാം എം ഡി എം എ  മയക്കുമരുന്നുമായി  മുഹമ്മദ് ഷാഫി  പിടിയിലായത്.

      ബെംഗളൂരില്‍ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി ട്രെയിന്‍ മാർഗം  കേരളത്തിലെത്തിച്ച്  5000 രൂപ മുതൽ വിലയിട്ട്  ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുക ആണ് ഇയാളുടെ രീതി. മലപ്പുറം ,പാലക്കാട് , എറണാകുളം, തൃശ്ശൂർ, കൊയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറിയാണ് വിൽപന നടത്തുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ്   ഇത്തരം മയക്കുമരുന്നുകൾ മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുള്ളതായും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും  പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ അറിയിച്ചു.
      Published by:Naseeba TC
      First published:
      )}