കൊച്ചി: സി ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച നടനും ഫിലിം എഡിറ്ററും കൊച്ചിയിൽ അറസ്റ്റിൽ. റാസ്പുടിൻ ഡാൻസ് വീഡിയോയിലൂടെ വൈറലായ തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശിയായ രാഹുൽ എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
Also Read- തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വളഞ്ഞിട്ടു മർദിച്ചു; അഞ്ചു പേർക്കെതിരെ കേസ്
രാത്രി അഞ്ചംഗസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇതിൽ മൂന്നുപേർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമികളുടെ ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു; കേരളത്തിൽ ആദ്യം
പ്രതികളിൽ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിൻ കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്നുപേർ ഓടിരക്ഷപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.