നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗ ഭീഷണിയും അശ്ലീല സന്ദേശവും, പരാതി നൽകി പ്രമുഖ നടി

  ബലാത്സംഗ ഭീഷണിയും അശ്ലീല സന്ദേശവും, പരാതി നൽകി പ്രമുഖ നടി

  നിരന്തരമായ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രത്യുഷ പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

  Pratyusha Paul

  Pratyusha Paul

  • Share this:
   കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിച്ചതിനെ തുടർന്ന് പ്രമുഖ ബംഗാളി നടി പ്രത്യുഷ പോൾ പൊലീസിൽ പരാതി നൽകി. അനാവശ്യ സന്ദേശങ്ങൾ ആദ്യം അവഗണിക്കുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് വ്യത്യസ്തമായ പുതിയ അക്കൗണ്ടുകളിൽ നിന്ന് ഭീഷണികൾ എത്തിയതോടെയാണ് നടി പരാതിയുമായി രം​ഗത്ത് എത്തിയത്.

   നടിയെ ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്ത് ബലാത്സംഗ ഭീഷണിക്കൊപ്പം രണ്ട് അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ നേരിടുന്നതിനാൽ മാനസികമായി അസ്വസ്ഥയാണെന്നും തനിക്ക് ലഭിച്ച സന്ദേശം, ഫലത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടതിന് തുല്യമാണെന്നും നടി വ്യക്തമാക്കി. തന്റെ ചിത്രം അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു. തന്റെ അമ്മയും ബലാത്സംഗ ഭീഷണികൾ നേരിടുന്നുണ്ടെന്ന് പ്രത്യുഷ കൂട്ടിച്ചേ‍ർത്തു.

   NEET പരീക്ഷ തിയതി സെപ്റ്റംബറിൽ അല്ല; വൈറലായ പ്രചാരണം വ്യാജം

   നിരന്തരമായ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രത്യുഷ പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ഇത്തരത്തിലുള്ള പോസ്റ്റ് അയച്ചയാളുടെ വിശദാംശങ്ങൾ തേടി പൊലീസ് ഇൻസ്റ്റഗ്രാമിലേക്ക് ഇ - മെയിൽ അയച്ചിട്ടുണ്ട്.

   ഇത്തരം സംഭവങ്ങൾ സിനിമാ മേഖലയിലെ നിരവധി നടിമാ‍ർ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ്. കഴിഞ്ഞവർഷം ടെലിവിഷൻ താരം നടി ഉഷാഷി റോയിയുടെ ഒരു അശ്ലീല മീം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംബന്ധിച്ച് നടി കൊൽക്കത്ത പൊലീസിൽ രേഖാമൂലം പരാതി നൽകി. പോസ്റ്റ് ചെയ്ത ആളെ ഉടൻ പൊലീസ് തിരിച്ചറിഞ്ഞ് പോസ്റ്റ് ഇല്ലാതാക്കിയിരുന്നു.

   ആമിർഖാനെ പോലുള്ളവരാണ് ജനസംഖ്യ വർദ്ധനവിന് കാരണമെന്ന് ബിജെപി എം പി

   ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് സ‍ർക്കാരിനോടുള്ള തന്റെ അഭ്യർത്ഥനയെന്ന് ഉഷാഷി ​​പറഞ്ഞു. ഇത്തരം കാര്യങ്ങൾ വീണ്ടും ചെയ്യുന്നതിന് മുമ്പ് അവർ പത്ത് തവണ ചിന്തിക്കത്തക്ക തരത്തിലുള്ള ശിക്ഷ നൽകണമെന്നും ഉഷാഷി കൂട്ടിച്ചേ‌‍‍ർത്തു. ടെലിവിഷൻ നടി സ്വസ്തിക ദത്തയും ഇതേ ആവശ്യം ഉന്നയിച്ചു. ഇവ‍ർക്കും പരസ്യമായി ബലാത്സംഗ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

   പൊലീസിനെ സമീപിച്ചിട്ടും പ്രത്യുഷയ്ക്ക് ഭീഷണികൾ ലഭിക്കുന്നുണ്ട്. പൊലീസ് ഉടൻ പ്രതിയെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നടി പ്രതികരിച്ചു. സംഭവം പൊലീസ് ഇൻസ്റ്റാഗ്രാം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ നിന്ന് മറുപടി ലഭിച്ച ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്തയിലെ ജനപ്രിയ നടിയാണ് പ്രത്യുഷ. പതിനാറാമത്തെ വയസിലാണ് ഇവ‍ർ അഭിനയിക്കാൻ തുടങ്ങിയത്.

   സീ ബംഗ്ലയിലെ 'ഇഷോ മാ ലക്ഷ്മി' എന്ന സീരിയലിൽ പ്രത്യുഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'ടോബു മോൺ രേഖോ', 'ഗുരിയ ജെഖാനെ ഗുഡ്ഡു സെഖാനെ' തുടങ്ങിയ സീരിയലുകളിലും പ്രത്യുഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള പ്രത്യുഷയ്ക്ക് സോഷ്യൽ മീഡിയയിലും ധാരാളം ഫോളോവേഴ്സുണ്ട്.
   Published by:Joys Joy
   First published:
   )}