• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ യുവതിയുടെ കൊലപാതകം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്; പ്രതി കസ്റ്റഡിയിലെന്ന് സൂചന

കണ്ണൂരിൽ യുവതിയുടെ കൊലപാതകം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്; പ്രതി കസ്റ്റഡിയിലെന്ന് സൂചന

നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

  • Share this:
    കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതി കസ്റ്റഡിയിലെന്ന് സൂചന. മാനന്തേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലുള്ളതായി സൂചന. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം എന്നാന്ന് പോലീസിന്റെ നിഗമനം.

    നടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ (23)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
    Also Read- കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍
    നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
    Also Read- കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍
    വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ സംഭവസ്ഥലത്തേക്ക് തിരിച്ചു.
    Published by:Naseeba TC
    First published: