നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

  Arrest | വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

  സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

  • Share this:
   മലപ്പുറം: സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വ്‌ലോഗര്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം.

   വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷാണ് പരാതി നല്‍കിയത്. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

   തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെ 6.30ഓടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ല്‍ കേസെടുത്തെങ്കിലും സുശാന്ത് ഹാജരാകാന്‍ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

   Also Read-നവജാതശിശുവിനെ മോഷ്ടിച്ചത് വിവാഹവാഗ്ദാനം ചെയ്തു വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ

   Shot and killed | ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം; കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

   ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു കൊലക്കേസ് പ്രതികളെ വെടിവച്ചുകൊന്നു പൊലീസ്(Police). പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ പൊലീസ് വെടിവെച്ചത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവര്‍.

   ഇവരെ പിടുകൂടാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സ്വയരക്ഷാര്‍ഥം വെടിവെച്ചപ്പോള്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

   ചെങ്കല്‍പ്പേട്ട് ഇന്‍സ്‌പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ചെങ്കല്‍പെട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് മരിച്ചത്. ഒരാളെ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചും മറ്റൊരാളെ വീട്ടില്‍ കുടുംബത്തിനു മുന്നിലിട്ടുമാണ് ഒരു സംഘം വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

   കൊലപാതകം നടന്ന ചെങ്കല്‍പ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകള്‍ക്കായുള്ള സ്‌പെഷ്യല്‍ എസ്.പിയാണ് വെള്ളദുരൈ ചാര്‍ജ്ജ് എടുത്തത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
   Published by:Jayesh Krishnan
   First published: