• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതികളെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ തയാറായില്ലെന്ന കഥയും പൊളിഞ്ഞു; പൊലീസിന്റെ തട്ടിപ്പു പുറത്തായത് ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണത്തില്‍


Updated: May 12, 2018, 9:09 PM IST
പ്രതികളെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ തയാറായില്ലെന്ന കഥയും പൊളിഞ്ഞു; പൊലീസിന്റെ തട്ടിപ്പു പുറത്തായത് ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണത്തില്‍

Updated: May 12, 2018, 9:09 PM IST
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് മെനഞ്ഞ മറ്റൊരു കള്ളക്കഥ കൂടി പൊളിയുന്നു. ശ്രീജിത്തിനെ അറസ്റ്റു ചെയ്ത് തൊട്ടടുത്ത ദിവസം പറവൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചെങ്കിലും കാണാന്‍ വിസമ്മതിച്ചെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം രജിസ്ട്രാര്‍ കണ്ടെത്തി.

പ്രതികളെ ഹാജരാക്കിയില്ലെന്നും കേസിന്റെ വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കുക മാത്രമാണു പൊലീസ് ചെയ്തതെന്നും മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയത് എട്ടാം തീയതിയാണെന്നും രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ദേവസ്വംപാടത്തെ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു ശ്രീജിത്ത് അടക്കമുള്ള പ്രതികളെ വസതിയില്‍ ഹാജരാക്കിയെങ്കിലും കാണാന്‍ മജിസ്‌ട്രേറ്റ് തയാറായില്ലെന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്.

ഇതു സംബന്ധിച്ച പരാതി റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി തട്ടിപ്പാണെന്നു കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്തയാളെ റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്നാണു നിയമം. ഒരു മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു മജിസ്‌ട്രേറ്റിനു മുന്നിലോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ത്തന്നെയോ ഹാജരാക്കാന്‍ പൊലീസിനു നിയമപരമായ ബാധ്യതയുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്.
First published: May 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍