• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആളുമാറിയിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി; യുവനേതാവ് വിളിച്ചത് നാലുതവണ; വരാപ്പുഴയില്‍ എ.വി ജോര്‍ജും സി.പി.എമ്മും പ്രതിക്കൂട്ടിലാകുന്നത് ഇങ്ങനെ


Updated: May 10, 2018, 6:49 PM IST
ആളുമാറിയിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി; യുവനേതാവ് വിളിച്ചത് നാലുതവണ; വരാപ്പുഴയില്‍ എ.വി ജോര്‍ജും സി.പി.എമ്മും പ്രതിക്കൂട്ടിലാകുന്നത് ഇങ്ങനെ

Updated: May 10, 2018, 6:49 PM IST
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി അറസ്റ്റു ചെയ്യാനും കസ്റ്റഡി മരണത്തിനു ശേഷവും കേസ് അട്ടിമറിക്കാനും എ.വി ജോര്‍ജ് ശ്രമിച്ചത് പ്രദേശിക സി.പി.എം നേതാക്കളുടെ പിന്തുണയിലെന്നു സൂചന. ശ്രീജിത്ത് വീടാക്രമണ കേസിലെ പ്രതിയാണെന്നു വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമായാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴി കൂട്ടിച്ചേര്‍ത്തത്. ഇതുതന്നെയാണ് കേസില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം ഇടപെട്ടെന്ന സംശയം ശക്തമാക്കുന്നതും.

കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആളുമാറിയതല്ല യഥാര്‍ഥ പ്രതിയെയാണ് അറസ്റ്റു ചെയ്തതെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. വാസുദേവന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നെന്നായിരുന്നു സി.പി.എം നേതാവ് പരമേശ്വരന്റെ ആദ്യമൊഴി. ഒരു ഘട്ടത്തില്‍ ഈ മൊഴി പരമേശ്വരന്‍ മാറ്റി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ പഴയ മൊഴിയില്‍ ഉറച്ചു നിന്നതും സംശയകരമാണ്. പാര്‍ട്ടി നേതാക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു മൊഴിമാറ്റമെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.

വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേവസ്വംപാടത്തെ വാസുദേവന്റെ മകന്‍ നല്‍കിയ മൊഴിയും പൊലീസ് മാറ്റിയെഴുതി. ഇത്തരത്തില്‍ കേസ് അട്ടിമറിക്കാന്‍ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ നീക്കം നടത്തിയതിനു പിന്നില്‍ സി.പി.എമ്മിലെ യുവനേതാവിന്റെ ഇടപെടലുണ്ടായെന്നും സൂചനയുണ്ട്.

റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ആര്‍.ടി.എഫ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്ന് വീടാക്രമിച്ചവരുടെ പട്ടിക ജോര്‍ജിനു നല്‍കിയത് പ്രദേശിക സി.പി.എം നേതൃത്വമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച എസ്.പിയുടെ ആര്‍.ടി.എഫ് സംഘാംഗങ്ങളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നില്‍ക്കക്കള്ളിയില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എ.വി ജോര്‍ജിലേക്കും സംശയം നീളുന്നത് അവസാനിപ്പിക്കാന്‍ സി.ഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റു ചെയ്തു. ഇതിനിടയിലാണ് കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്താല്‍ അത് എ.വി ജോര്‍ജിലേക്ക് നീളുമെന്നും സര്‍ക്കാരിനുള്‍പ്പെടെ അതു നാണക്കേടാകുമെന്നും ബോധ്യമായതോടെയാണ് എ.വി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കടുവാസംഘത്തിനു നേതൃത്വം നല്‍കിയ ജോര്‍ജിനെതിരെ നിസാരവകുപ്പുകള്‍ ചുമത്തി രക്ഷിക്കുമോയെന്ന സംശയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
Loading...
ഇതിനിടെ എ.വി ജോര്‍ജിന്റെ ഫോണിലേക്ക് കേസില്‍ ഇടപെട്ട സി.പി.എം യുവനേതാവിന്റെ വിളി നാലു തവണ എത്തിയിരുന്നതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ ആരാണെന്നു വെളിപ്പെടുത്താന്‍ പൊലീസ് ഇപ്പോഴും തയാറായിട്ടില്ല. തന്റെ സഹപ്രവര്‍ത്തകരെ കേസില്‍ നിന്നു രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന തരത്തില്‍ പൊലീസുകാര്‍ നല്‍കിയ യാത്രയയപ്പു ചടങ്ങില്‍ ജോര്‍ജ് വികാരാധീനനായി പറഞ്ഞതും കേസില്‍ ഉന്നത ഇടപെടലും അട്ടിമറിശ്രമങ്ങളും നടന്നെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍