• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കസ്റ്റഡി കൊലയില്‍ എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍


Updated: May 12, 2018, 1:21 AM IST
കസ്റ്റഡി കൊലയില്‍ എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

Updated: May 12, 2018, 1:21 AM IST
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. എ.വി. ജോര്‍ജിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ഇതാണ് ഇപ്പോള്‍ എ.വി. ജോര്‍ജിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
First published: May 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍