ഇന്റർഫേസ് /വാർത്ത /Crime / വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കേസിൽ വീണ്ടും വിചാരണ നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.

  • Share this:

    കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ  മരിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിലും വിചാരണയിലും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേസിൽ വീണ്ടും വിചാരണ നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.

    രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറിച്ചെന്നും ജില്ലാ ശശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലിൽ പറയുന്നു. വിചാരണക്കോടതി വളരെ ലാഘവത്തോടെയും മുന്‍വിധിയോടെയുമാണ് കേസ് കൈകാര്യം ചെയ്തത്. കേസിൽ വീണ്ടും വിചാരണ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിബിഐ അന്വേഷണമെന്ന ആവശ്യം അപ്പീലിൽ ഉന്നയിച്ചിട്ടില്ല.

    Also Read പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്നാവർത്തിച്ച് പെൺകുട്ടികളുടെ അമ്മ

    First published:

    Tags: Walayar case, Walayar issue, Walayar rape, Walayar rape case, Walayar sexual abuse