HOME » NEWS » Crime » WALAYAR LIQUOR TRAGEDY ONE PERSON ARRESTED GG TV

വാളയാർ മദ്യ ദുരന്തം: വ്യാജമദ്യം നൽകിയയാൾ അറസ്റ്റിൽ

പിടിയിലായ ധനരാജ് വർഷങ്ങളായി വ്യാജ വാറ്റ് നിർമ്മിക്കുന്നയാളാണെന്നാണ് സൂചന.

News18 Malayalam | news18-malayalam
Updated: October 29, 2020, 9:39 PM IST
വാളയാർ മദ്യ ദുരന്തം: വ്യാജമദ്യം നൽകിയയാൾ അറസ്റ്റിൽ
അറസ്റ്റിലായ ധനരാജ്
  • Share this:
പാലക്കാട്: വാളയാർ  ചെല്ലങ്കാവ് ആദിവാസി കോളനിയിലെ മദ്യ ദുരന്തത്തിന് കാരണമായ വ്യാജമദ്യം നൽകിയയാൾ അറസ്റ്റിൽ. ധനരാജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.  ധനരാജും മരിച്ച ശിവനും ചേർന്നാണ് വ്യവസായിക ആവശ്യത്തിനുപയോഗിയ്ക്കുന്ന സ്പിരിറ്റെന്ന് സംശയിയ്ക്കുന്ന ദ്രാവകം കോളനിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചിക്കോട് സത്രപടിയിൽ 10 വർഷമായി പൂട്ടികിടന്നിരുന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച ദ്രാവകമാണ് മദ്യമെന്ന പേരിൽ ശിവനും ധനരാജും ചേർ‍ന്ന് കോളനിയിലെത്തിച്ചത്. ഇതാണ് 5 പേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ ശിവനും മരിച്ചിരുന്നു. എന്നാൽ ധനരാജ് ഈ ദ്രാവകം കഴിച്ചിരുന്നില്ല.

പിടിയിലായ ധനരാജ് വർഷങ്ങളായി വ്യാജ വാറ്റ് നിർമ്മിക്കുന്നയാളാണെന്നാണ് സൂചന. ഇവർക്ക് വ്യവസായിക സ്പിരിറ്റ് കിട്ടിയ കമ്പനിയിൽ നിന്നും ആറു കന്നാസുകളാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ സ്പിരിറ്റില്ലാത്ത നാലു കന്നാസുകൾ സമീപത്തെ ആക്രി കടയിൽ നൽകി. ബാക്കി വന്നതാണ് ശിവന് കൈമാറിയത്.



പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എഎസ് രാജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ധനരാജിനെ നാളെ കോടതിയിൽ ഹാജരാക്കും. ഒക്ടോബർ 20നാണ് വാളയാറിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തം ഉണ്ടായത്.
Published by: Gowthamy GG
First published: October 29, 2020, 9:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories