വാളയാർ: പൊലീസിനെ പ്രതിരോധത്തിലാക്കി പബ്ലിക് പ്രോസിക്യൂട്ടറുടെ തുറന്നുപറച്ചിൽ

''കേസ് തെളിയിക്കാൻ വേണ്ടത്ര തെളിവ് പൊലീസ് നൽകിയില്ല. തെളിവുണ്ടാക്കേണ്ടത് തന്റെ ജോലി അല്ല''- പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ് പറയുന്നു

news18-malayalam
Updated: October 30, 2019, 7:22 PM IST
വാളയാർ: പൊലീസിനെ പ്രതിരോധത്തിലാക്കി പബ്ലിക് പ്രോസിക്യൂട്ടറുടെ തുറന്നുപറച്ചിൽ
വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ്
  • Share this:
വാളയാർ കേസിൽ അന്വേഷണ സംഘത്തിന് എതിരെ തുറന്നു പറച്ചിലുമായി പബ്ലിക് പ്രോസിക്യൂട്ടർ ലതജയരാജ് കൂടി രംഗത്ത് വന്നതോടെ പ്രതിരോധത്തിലായി പൊലീസ്. തുടക്കം മുതൽ പ്രോസിക്യൂട്ടറും അന്വേഷണ സംഘവുമായി യോജിപ്പ് ഇല്ലായിരുന്നു. കേസ് തോറ്റതോടെ ഇവരുടെ അനൈക്യമാണ് മറ നീക്കി പുറത്ത് വന്നത്.

പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജ് കേസ് തോറ്റത് താൻ കാരണം ആണെന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയുന്നത് പൊലീസിനെ കുറ്റപ്പെടുത്തി‌ക്കൊണ്ടാണ്. ''കേസ് തെളിയിക്കാൻ വേണ്ടത്ര തെളിവ് പൊലീസ് നൽകിയില്ല. തെളിവുണ്ടാക്കേണ്ടത് തന്റെ ജോലി അല്ല. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തനിക്ക് വാദിക്കാൻ കഴിയൂ. പൊലീസ് സമർപ്പിച്ച കുറ്റപത്രം പോലും അപാകത നിറഞ്ഞത് ആയിരുന്നുവെന്ന് ലത ജയരാജ് പറഞ്ഞു. കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സമയത്തും അത് അംഗീകരിച്ച സമയത്തും താൻ ആയിരുന്നില്ല ഈ സ്ഥാനത്ത്.''- ലത ജയരാജ് പറയുന്നു.

വാളയാർ: അന്വേഷണ സംഘത്തിനെതിരെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർലഭിച്ച വിവരങ്ങൾ വച്ച് കോടതിയിൽ മികച്ച രീതിയിലാണ് കേസ് വാദിച്ചതെന്ന് അവകാശപ്പെടുന്ന ലത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിപോലും ശക്തമായിരുന്നില്ലെന്ന് പറയുന്നു. ഇത് പോലെ ഒരു കേസിൽ പ്രതി ശിക്ഷിക്കപ്പെടണമെങ്കിൽ അത്രയും ശക്തമായ വ്യക്തമായ മൊഴി തന്നെ വേണം. പക്ഷേ, രക്ഷിതാക്കളുടെ ദുർബലമൊഴി കേസിന്റെ ഭാവിയെ തന്നെ ഇല്ലാതെയാക്കിഎന്നും ലത പറയുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സർജൻ അസ്വാഭാവിക മരണത്തിനു സാധ്യത രേഖപ്പെടുത്തിയിട്ടും പൊലീസ് അത് അന്വേഷിച്ചില്ല. ഇത് അടക്കം പൊലീസിന്റെ വീഴ്ചകൾ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ തുറന്ന് പറയുമ്പോൾ കേസ് തോറ്റതിന്റെ കാരണം തേടി മലയാളികൾ ഏറെ ഒന്നും തല പുകക്കേണ്ടതില്ല.

 
First published: October 30, 2019, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading