• HOME
 • »
 • NEWS
 • »
 • crime
 • »
 • രോഗ ബാധിതയായ കാമുകിയെ ഒഴിവാക്കാൻ മരുന്ന് കുത്തിവെച്ച് അരുംകൊല

രോഗ ബാധിതയായ കാമുകിയെ ഒഴിവാക്കാൻ മരുന്ന് കുത്തിവെച്ച് അരുംകൊല

കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗം കുറയുമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മുംബൈ: രോഗബാധിതയായ കാമുകിയെ ജീവിതത്തിൽ നിന്നൊഴിവാക്കാൻ അരുംകൊല നടത്തി യുവാവ്. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയിലെ വാർഡ് ബോയി ആയി ജോലിനോക്കുന്ന 35കാരനാണ് കാമുകിയെ മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിൻ ഉൾപ്പെടെ മരുന്നുകൾ അധിക ഡോസിൽ കുത്തിവെച്ചാണ് യുവാവ് കൊല നടത്തിയത്.

  ഈ കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗം കുറയുമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ചന്ദ്രകാന്ത് ഗെയ്കര്‍ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. വീട്ടുജോലിക്കാരിയായ യുവതിയും ചന്ദ്രകാന്തും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു. ചന്ദ്രകാന്തിനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചിരുന്നു. ഈ ആവശ്യം മുന്നോട്ടുവെച്ചപ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറി. രോഗബാധിതയായതാണ് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

  മെയ് 29ന് കോലി- കോപാർ ഗ്രാമത്തിലെ റോഡിൽ കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം പ്രദേശവാസികളാണ് ആദ്യം കാണുന്നത്. ഇവർ വിവരം നൽകിയതനുസരിച്ച് ഗ്രാമമുഖ്യൻ സ്ഥലത്തെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അപകട മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

  Also Read- മൂന്നു കുട്ടികളോട് അശ്ലീലച്ചുവയിൽ സംസാരിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരൻ, ഇതിൽ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിച്ചു. തുടർന്ന് പെൺകുട്ടിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നടുക്കുന്ന കൊലയുടെ വിവരം പുറത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചന്ദ്രകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു.

  നടിയുടെ പരാതിയിൽ തമിഴനാട് മുൻമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

  വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചുവെന്നുമുള്ള നടിയുടെ പരാതിയിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ അഡയാർ വനിതാ പൊലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

  Also Read- കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ

  അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് 36കാരിയായ നടിയുടെ ആരോപണം. രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠൻ. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടി മുന്‍മന്ത്രിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു. ഇതിനിടെ മൂന്ന് തവണ ഗർഭിണിയായെന്നും എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

  Also Read- കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം

  അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും മണികണ്ഠൻ നിഷേധിച്ചതായാണ് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങൾ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നിലവിൽ മണികണ്ഠൻ ചെന്നൈയിൽനിന്ന് കടന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  ടിടിവി ദിനകരനൊപ്പം ചേർന്ന് എടപ്പാടി പളനിസ്വാമിക്കെതിരെ അണിനിരന്ന 18 എംഎൽഎമാരിൽ ഒരാളായിരുന്നു മണികണ്ഠൻ. ഇതിന് പിന്നാലെയാണ് മന്ത്രിപദവിയിൽ നിന്ന് ഇപിഎസ് അദ്ദേഹത്തെ നീക്കിയത്.
  Published by:Rajesh V
  First published: