• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape| വയനാട് അമ്പലവയൽ കൂട്ടബലാത്സംഗം: കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ

Rape| വയനാട് അമ്പലവയൽ കൂട്ടബലാത്സംഗം: കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ

അമ്പലവയലിൽ രണ്ട് മാസം മുൻപ് പ്രവർത്തനം തുടങ്ങിയ റിസോർട്ടിലാണ് പീഡനം നടന്നത്.

  • Last Updated :
  • Share this:
    വയനാട്: അമ്പലവയലിൽ കർണാടക സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ. വയനാട് സ്വദേശികളായ ഷിധിൻ, ജോജോ കുര്യാക്കോസ്, വിജയൻ എന്നിവരാണ് അറസ്റ്റിലായത്. നാളെ പ്രതികളെ റിസോർട്ടിൽ തെളിവെടുപ്പിന് എത്തിക്കും.

    ഇന്ത്യൻ ഹോളിഡേ എന്ന റിസോർട്ടിൽ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കർണാടക സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്പലവയലിൽ രണ്ട് മാസം മുൻപ് പ്രവർത്തനം തുടങ്ങിയ റിസോർട്ടിലാണ് പീഡനമുണ്ടായത്.

    രണ്ട് മാസം മുമ്പാണ് അമ്പലവയലിൽ റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. റിസോർട്ട് ഉടമകളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
    Also Read- യുവതി പ്രണയം നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ

    പ്രതിശ്രുത വരനെ ഹണിട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ

    വിവാഹം കഴിക്കാനിരുന്ന യുവാവിനെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസമിലെ നാഗോൺ സദർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറായ ജോൺമണി രാഭയാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് താരമായി മാറിയത്. വിവാഹം കഴിക്കേണ്ടിയിരുന്ന റാണ പോഗാഗ് എന്നയാളെയാണ് ജോൺമണി രാഭ എന്ന വനിതാ എസ്.ഐ അറസ്റ്റ് ചെയ്തത്.

    Also Read-പ്രായമായവരല്ല, ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും യുവാക്കളെന്ന് കണ്ടെത്തല്‍

    നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടയാളാണ് റാണ പോഗാഗ്. ഇയാൾ ജോൺമയി രാഭയെയും കബളിപ്പിക്കുകയായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് കമ്മീഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നാണ് ജോൺമണി രാഭയെ റാണ പോഗാഗ് സ്വയം പരിചയപ്പെടുത്തിയത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ജോൺമണി രാഭ വീട്ടിൽ അറിയിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. വിവാഹം അടുത്തുതന്നെ ആസമിൽവെച്ച് നടത്താനും തീരുമാനിച്ചു.
    Published by:Naseeba TC
    First published: