നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

  ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

  ഫോൺ വഴിയാണ് രഞ്ജിത്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ദിവസവും ഇവർ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതോടെ, ഇരുവരും പ്രണയത്തിലായി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായ ശേഷം പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. വയനാട് സ്വദേശി രഞ്ജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ കബളിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

   ഫോൺ വഴിയാണ് രഞ്ജിത്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ദിവസവും ഇവർ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതോടെ, ഇരുവരും പ്രണയത്തിലായി. ഇതേത്തുടർന്ന് ഇരുവരും നേരിൽ കാണാനും, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടത്. കൈവശമുണ്ടായിരുന്ന സ്വർണവും വല്യമ്മയുടെ സ്വർണവും പണയം വെച്ച് രണ്ടു തവണയായി 85000 രൂപ പെൺകുട്ടി രഞ്ജിത്തിന്‍റെ അക്കൌണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.

   വീട്ടുകാർ അറിയാതെയാണ്, പെൺകുട്ടി ഒരു സുഹൃത്ത് മുഖേന ഇത്രയും പണം കൈമാറിയത്. പണം നൽകിയ വിവരം വീട്ടുകാർ അറിയുമോയെന്ന് കാര്യത്തിൽ പെൺകുട്ടി കടുത്ത മാനസികസമ്മർദ്ദത്തിന് ഇരയായി. ഇതിനിടെയാണ് അമിതമായ അളവിൽ ഗുളിക കഴിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

   ചെങ്ങന്നൂരിൽ നിന്ന് വയനാട്ടിലെത്തിയ പൊലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പൊലീസെത്തിയ വിവരം മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയാൻ ശ്രമിച്ചു. പ്രതിയെ കൂടുതൽ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോൾ ലിസ്റ്റ് പോലീസ് പിന്നീട്, പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   നാലുസഹോദരിമാർ ചേർന്ന് യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി; യുവാവിന്റെ തലപൊട്ടി; വധശ്രമത്തിന് കേസ്

   ഇടുക്കി: നാലു സഹോദരിമാർ ചേർന്ന് അയൽവാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി തലപൊട്ടിച്ചതായി പരാതി. ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂർ സ്വദേശി മോഹൻരാജിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കത്തിന്‍റെ പേരിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. സംഭവത്തിൽ സഹോദരിമാരായ നാലുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   മറയൂർ സ്വദേശിനികളും സഹോദരിമാരുമായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

   ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഹൻരാജിനെ യുവതികൾ ആക്രമിച്ചത്. യുവതികളുടെ കുടുംബവുമായി അയല്‍പ്പക്കത്ത് താമസിക്കുന്ന വീട്ടുകാർ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ ഇവിടെ കമ്പിവേലി കെട്ടാൻ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കുകയും കേസ് കോടതിയിലേക്ക് നീളുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലം അളന്ന് പോയതിന് പിന്നാലെയാണ് വീണ്ടും പ്രശ്നം ഉണ്ടായത്.

   അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ നയിച്ചത്. കമ്മീഷനെ വാഹനത്തിൽ കൊണ്ടുവന്നതിന്‍റെ ദേഷ്യത്തിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. കാപ്പിക്കമ്പ് കൊണ്ടുള്ള ആക്രമണത്തിൽ മോഹൻരാജിന്‍റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
   Published by:Anuraj GR
   First published: