• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | വയനാട്ടിൽ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പിതാവ് അറസ്റ്റിൽ

Murder | വയനാട്ടിൽ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പിതാവ് അറസ്റ്റിൽ

പോലീസ് നടത്തിയ അന്വേഷത്തിലാണ് പിതാവ് തന്നെയാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്.

 • Share this:
  വയനാട്: കല്‍പ്പറ്റ മൂപ്പൈനാട് മാന്‍കുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് (Murder) പോലീസ് (Police). കൊലപാതക കുറ്റത്തിന് മരിച്ച അക്ഷയുടെ (24) പിതാവ് മോഹനനെ പോലിസ് അറസ്റ്റ് ചെയ്തു.

  പോലീസ് നടത്തിയ അന്വേഷത്തിലാണ് പിതാവ് തന്നെയാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.

  മകന്‍ ലഹരിക്കടിമയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായുരുന്നതായും. ഇതാണ് കൊലക്ക് കാരണമായതെന്നും പിതാവ് പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യമടക്കം പോലീസ് പരിശോധിച്ച് വരുകയാണ്‌.

  അതേ സമയം മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത്.

  പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്‌ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കൈയും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

  സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്‌ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

  അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി

  അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.

  2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിന്‍ നിന്ന് അതിക്രമം നേരിട്ടത്.

  വീട്ടമ്മയുടെ പരാതി പൊലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പൊലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

  Also Read- Shine Tom Chacko| സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം

  വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഡിജിപിക്കും എറണാകുളം റൂറല്‍ എസ് പിക്കും പരാതി നല്‍കി.
  Published by:Jayashankar AV
  First published: