നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം; വയനാട് ഡിസിസി അംഗം കീഴടങ്ങി

  പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം; വയനാട് ഡിസിസി അംഗം കീഴടങ്ങി

  പീഡന വാർത്ത പുറത്തു വന്നതിനു പിന്നാലെ ജോർജിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.

  ജോർജ്

  ജോർജ്

  • News18
  • Last Updated :
  • Share this:
   വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി. വയനാട് ഡിസിസി അംഗം ഒ.എം ജോര്‍ജാണ് ഇന്ന് രാവിലെ മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. പീഡനവിവരം പുറത്തായതിനു പിന്നാലെ ജോര്‍ജ് ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി കര്‍ണാടകത്തില്‍ തെരച്ചില്‍ ശക്തമാക്കിയതിനിടയിലാണ് മകനൊപ്പം ഡിവൈ.എസ്.പി ഓഫീസിലെത്തി ജോര്‍ജ് കീഴടങ്ങിയത്.

   പീഡനം വാര്‍ത്തയായതോടെ ഇയാളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ മകളെയാണ് ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചത്. ജോര്‍ജിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ പോകാതായി. പെണ്‍കുട്ടിക്ക് വിലയേറിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണും മറ്റും വാങ്ങി നല്‍കി. ഇതിനു ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ജോര്‍ജിന്റെ ഉപദ്രവം സഹിക്കനാകാതെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   പീഡനവിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോകുകയായിരുന്നു. പൊലീസില്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായിരുന്നു ശ്രമം. എന്നാല്‍ ജോര്‍ജിനെ കിട്ടിയില്ലെങ്കില്‍ ബന്ധുക്കളെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജോര്‍ജ് മകനൊപ്പമെത്തി കീഴടങ്ങിയതെന്നാണ് സൂചന.

   Also Read കൃത്രിമ പുരുഷാവയവം ഉപയോഗിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ

    
   First published:
   )}